Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:13 pm

Menu

Published on November 19, 2016 at 3:58 pm

2000 രൂപയുടെ നോട്ടിലൂടെ മോദിയുടെ പ്രസംഗം കേള്‍ക്കാം(വീഡിയോ)

best-app-to-find-original-2000-rs-new-note

ബംഗളൂരു: പുതിയ 2000 രൂപ നോട്ട് സ്കാൻ ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം.500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗമാണ് മൊബൈൽ ആപ്പ് വഴി കാണാൻ കഴിയുക. മോദി കീനോട്ട് എന്ന ആപ്പാണ് ഇതിന് വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ളത്.

നവംബര്‍ 11ന് അപ്ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയതു കഴിഞ്ഞു.ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000, 500 രൂപ നോട്ടിലെ സെക്യൂരിറ്റി ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം.

ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മ്മിച്ചത്.ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം.ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാനാകുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News