Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:55 am

Menu

Published on November 23, 2016 at 8:27 am

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു

veteran-carnatic-singer-m-balamuralikrishna-passes-away

ചെന്നൈ: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഡോ എം ബാലമുരളീകൃഷ്ണ (86)അന്തരിച്ചു.അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വവസതിയില്‍ വെച്ചാണ് മരിച്ചത്.പിന്നണിഗായകന്‍, കവി, സംഗീതസംവിധായകന്‍ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനാണ്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം പുല്ലാങ്കുഴൽ, വീണ, മൃദംഗം, വയോള, വയലിൻ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്നു.1930 ജൂലൈ ആറിന് ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്ത് ജനിച്ച ബാലമുരളീകൃഷ്ണ ആറ് വയസ് മുതല്‍ തന്നെ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. ബാലമുരളീകൃഷ്ണയുടെ മാതാപിതാക്കളും സംഗീതജ്ഞരായിരുന്നു. നിരവധി ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുള്ള അദ്ദേഹം വിവിധ വാദ്യോപകരണങ്ങളിലും വിദഗ്ധനായിരുന്നു. കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായി. സ്വന്തമായി 25ലേറെ രാഗങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി 25000ത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലായി നാനൂറോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. 1967ല്‍ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തി. വ്യത്യസ്ത കാലങ്ങളിലായി പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1976ല്‍ മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരവും 1987ല്‍ മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. 1987ല്‍ മികച്ച പിന്നണിഗായകനും 2010ല്‍ മികച്ച ശാസ്ത്രീയസംഗീതജ്ഞനുമുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News