Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മുഴുവന്‍ മദ്യവില്‍പ്പനശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി.നിലവില്‍ ലൈസന്‍സ് ഉള്ള മദ്യശാലകള്‍ക്ക് 2017 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
ഏപ്രില്‍ ഒന്നു മുതല്‍ സമ്പൂര്‍ണ്ണ നിരോധനം നടപ്പാക്കണം എന്നും ഒരു മാസത്തിനകം ഇത് നടപ്പിലാക്കി സംസ്ഥാനങ്ങള്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കൊദതിഉ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങള്‍ മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം 500 മീറ്ററിനപ്പുറത്ത് ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം.
മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസ്സം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഗതാഗതം തസ്സപ്പെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ദേശീയപാതകള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് എതിരേ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള വിവിധ പരാതികള്‍ പരിഗണിച്ചാണ് പരമോന്നത കോടതി വിധി പ്രഖ്യാപിച്ചത്. റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പല സന്നദ്ധസംഘടനകളും വഴിയരികിലെ മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശംനല്‍കി. എക്സൈസുമായും മുനിസിപ്പില്‍ അധികൃതരുമായും കൂടിയാലോചിച്ചശേഷം ചീഫ് സെക്രട്ടറിമാര്‍ ഉത്തരവ് നടപ്പാക്കണം. മദ്യശാലകളുടെയും ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങള്‍ നീക്കാന്‍ ദേശീയപാതാ അധികൃതര്‍ നടപടിയെടുക്കണം.
Leave a Reply