Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 17, 2016 at 8:30 am

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

petrol-diesel-prices-hiked-by-rs-2-21-per-litre-and-rs-1-79-a-litre

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്.പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.വിലവര്‍ധിപ്പിച്ചതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപ കവിയും.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് തീരുമാനം. ഈ മാസം ആദ്യം പെട്രോളിന് 13 പൈസ വര്‍ധിപ്പിച്ച കമ്പനികള്‍ ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതോടെയാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 55 ഡോളറായി വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍.നോട്ട് നിരോധനത്തിന് പിന്നാലെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധന വില വര്‍ധനയെ സ്വാധീനിക്കുന്നതാണ്.

ഒരു ഡോളറിനെതിരെ 67.83ലാണ് രൂപയുടെ വ്യാപാരം. നവംബര്‍ അഞ്ചിനാണ് അവസാനമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. വരുന്ന മൂന്ന് നാല് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

Loading...

Comments are closed.

More News