Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ ക്വാട്ടേഴ്സില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗുരുവായൂര്‍ നഗരസഭാ മുന്‍ സെക്രട്ടറി അറസ്റ്റില്‍.ആലുവ ഏലൂര്‍ സ്വദേശി ജ്യോതിഷില്‍ രഘുരാമനെ(39)യാണ് ഗുരുവായൂര്‍ സി.ഐ പി.ബാലകൃഷ്ണന് അറസ്റ്റ് ചെയ്തത്.
2015 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കഴിഞ്ഞ നവംബര്‍ 28നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. രഘുരാമന് കഴിഞ്ഞമാസം ഗുരുവായൂരില്‍നിന്ന് കോട്ടയത്തേക്കു സ്ഥലംമാറ്റം ലഭിച്ചിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി താമരയൂരില്‍ താമസിച്ചിരുന്ന കുന്നംകുളം സ്വദേശി കക്കാട് കരിപ്പോട്ടില്‍ വിനോദ്(48) രഘുരാമനില്നിന്ന് 3.90 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി രഘുരാമന് ടെമ്ബിള്‍ പൊലീസിനു പരാതി നല്കി. തുടര്‍ന്ന് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഘുരാമന്റെ പരാതിക്കുശേഷമാണ് യുവതി പീഡനം ആരോപിച്ച് പരാതി നല്‍കുന്നത്. നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റ് അറസ്റ്റ് ചെയ്യാനെത്തിയ തന്നെ ക്വാട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനു മൊഴി നല്കി.തുടര്‍ന്നാണ് രഘുരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Leave a Reply