Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ശല്യം ചെയ്ത പൂവാലനെതിരെ പ്രതികരിച്ച യുവതിയ്ക്ക് അക്രമികളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയിലാണ് സംഭവം. പൂവാലന്റെ മുഖത്തടിച്ച യുവതിയെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.
വടി ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ മുഖത്ത് മുറിവേറ്റ യുവതി പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയെ അക്രമികള്‍ മര്‍ദ്ദിക്കുന്നത് കണ്ടുനില്‍ക്കുന്ന ജനക്കൂട്ടം പക്ഷേ ഇവരുടെ സഹായത്തിന് എത്തിയില്ല.
പ്രതിയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേഷനിലും യുവതി ശബ്ദമുയര്‍ത്തുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു.
Leave a Reply