Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനെതിരേ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഡാറ്റ, വോയ്‌സ് ഓഫര്‍ നീട്ടി നല്‍കിയത് സംബന്ധിച്ച് ട്രായ് റിലയന്‍സിനോട് വിശദീകരണം തേടിയിട്ടുണ്ട്. സൗജന്യ ഓഫറുകള്‍ക്ക് മൂന്നു മാസത്തില്‍ കൂടുതല്‍ കാലാവധി നല്‍കാന്‍ പാടില്ലെന്ന നിയമം ജിയോ ലംഘിച്ചതായി ട്രായ് പറഞ്ഞു. ഡിസംബര്‍ മൂന്നിന് ജിയോയുടെ മൂന്നു മാസത്തെ സൗജന്യ സേവനങ്ങളുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു.
ജിയോയുടെ വെല്‍കം ഓഫറും ഹാപ്പി ന്യൂ ഇയര്‍ ഓഫറും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20നാണ് ഇക്കാര്യം കാണിച്ച് ട്രായ് റിലയന്‍സിന് കത്തയച്ചത്. അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി പറയണമെന്നാണ് ട്രായ് ആവശ്യപ്പെട്ടത്. എന്നാല്‍ റിലയന്‍സ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ വിഷയം സംബന്ധിച്ച് സൂക്ഷമമായി പഠിച്ചു വരികയാണെന്ന് ട്രായ് പറഞ്ഞു.
ഡിസംബര്‍ ഒന്നുമുതലാണ് നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കുമായി ഹാപ്പി ന്യൂഇയര്‍ എന്ന പേരില്‍ പരിധികളില്ലാത്ത സൗജന്യ ഡാറ്റയും കോളുകളും ജിയോ നല്‍കി തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജിയോയ്ക്ക് ഇത്രയധികം വളര്‍ച്ച നേടാനായത് ട്രായിയുടെ നിയമങ്ങള്‍ ലംഘിച്ചതിനാലാണെന്ന് ട്രായ് ആരോപിക്കുന്നു. പഴയ ഓഫറിന്റെ തുടര്‍ച്ച തന്നെയാണെന്ന് ഹാപ്പി ന്യൂ ഇയര്‍ ഓഫറുമെന്ന് ട്രായ് പറഞ്ഞു.
മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായ് ആവശ്യം തള്ളിയിരുന്നു. ജിയോക്ക് ഇന്റര്‍കോം കണക്ഷന്‍ ലഭ്യമാക്കത്തതിന് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ മൊബൈല്‍ സേവനദാതാക്കള്‍ക്ക് ട്രായ് പിഴയും ചുമത്തിയിരുന്നു. എന്നാല്‍ ജിയോ ഉപഭോക്താക്കളുടെ എണ്ണം 63 മില്യണ്‍ വരെ എത്തിയിരിക്കുന്ന സമയത്തുള്ള ട്രായുടെ നടപടി കമ്പനിക്ക് തിരിച്ചടയുണ്ടാക്കുമെന്നാണ് സൂചന.
Leave a Reply