Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: റിലയന്‍സ് ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. ഒരു വര്‍ഷത്തേക്ക് 9000 രൂപ വിലമതിക്കുന്ന 4ജി ഡാറ്റയാണ് സൗജന്യമായി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മറ്റു മൊബൈല്‍ കമ്പനികളില്‍ നിന്ന് എയര്‍ടെല്ലിലേക്ക് പോര്‍ട്ട് ചെയ്ത് എത്തുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
ഇത്തരത്തില്‍ എയര്‍ടെല്ലിലെത്തുന്ന ഉപഭോക്താക്കള്‍ 345 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മാസം 3 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കും. എകദേശം 9,000 രൂപയുടെ മൂല്യം വരുന്നതാണ് ഈ ഓഫര്‍. ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി. നിലവിലുള്ള എയര്‍ടെല്‍ ഉപഭോക്താകള്‍ സിം 4 ജിയിലേക്ക്? അപ്‌ഗ്രേഡ് ചെയ്യുമ്പോഴും ഓഫര്‍ ലഭ്യമാകും.
ജനുവരി നാല് മുതല്‍ ഫെബ്രുവരി 28 വരെ പുതിയ ഓഫര്‍ സ്വീകരിക്കാന്‍ കഴിയും. ഈ ഓഫര്‍ പ്രകാരം ആദ്യതവണ റീചാര്‍ജ് ചെയ്യുമ്പോള്‍ മൈ എയര്‍ടെല്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യണം. രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ ഞെട്ടിച്ചാണ് എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയിലെ ഉപഭോക്താകള്‍ക്ക് അതിവേഗതയിലുള്ള 4 ജി ഡാറ്റ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചതെന്ന് എയര്‍ടെല്‍ മാര്‍ക്കറ്റിങ് ഓപറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി പറഞ്ഞു.
നേരത്തെ പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും 146 രൂപയ്ക്ക് അണ്‍ ലിമിറ്റഡ് കോള്‍ ഓഫര്‍ അവതരിപ്പിച്ചിരുന്നു.
Leave a Reply