Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവിധ ബ്രാന്‍ഡുകളിലും തരത്തിലുമുള്ള ഡിയോഡ്രന്റുകളേക്കാളും സ്‌പ്രേകളേക്കാളും മുന്‍പ് സുഗന്ധത്തിനായി ഉപയോഗിച്ചിരുന്നവയാണ് അത്തര്‍.
സുഗന്ധത്തിന്റെ നീണ്ടുനില്‍പ്പ് തന്നെയാണ് അത്തറിനെ ഇത്രയും പ്രചാരത്തിലാക്കിയത്. പളുങ്കു കുപ്പികളില്‍ മനോഹരമായി എത്തുന്ന അത്തറിന് ഇന്നും ആവശ്യക്കാരേറെയാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് അത്തര്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

അത്തറിന്റെ ഉപയോഗം 5000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുനണ്ട്. അത്തര്‍ ആദ്യമായി ഉല്‍പ്പാദിപ്പിച്ചത് ഇന്ത്യയിലാണ്. എന്നാല്‍ ഇത്തര്‍ എന്ന പേരിലും അറിയപ്പെടുന്ന അത്തര്‍ ഇന്ന് അറബ് രാജ്യങ്ങളില്‍ വളരെ പ്രചാരത്തിലുണ്ട്.
ചില ചെടികളുടെ പൂക്കള്‍, തണ്ട്, വേര് തുടങ്ങിയ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് അത്തര്‍ ഉണ്ടാക്കുന്നത്. ചെടികളുടെ ഇത്തരം ഭാഗങ്ങള്‍ ഓട്ടോ ഡിസ്റ്റിലേഷന്‍ (അൗീേ റശേെശഹമശേീി) എന്ന പ്രക്രിയ വഴി വാറ്റിയെടുക്കുകയാണ് അത്തര്‍ നിര്‍മ്മാണത്തില്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന എണ്ണ വളരെ സാന്ദ്രത കൂടിയതും അതിനാല്‍ തന്നെ ചെറിയ കുപ്പികളിലാക്കിയുമാണ് വിപണിയിലെത്തുന്നത്. അതിനാല്‍ തന്നെ വളരെ ചെറിയ അളവില്‍ മാത്രമെ ഇത് ഉപയോഗിക്കേണ്ടതായിട്ടുള്ളൂ.

കൈകളിലും കൈപ്പത്തിയുടെ താഴെയായി ഉള്‍ഭാഗത്തും ചെവിയുടെ പുറകിലുമാണ് അത്തര്‍ പുരട്ടേണ്ടത്. വളരെ കുറച്ച് അളവിലെ ഇത് പുരട്ടാവൂ. യഥാര്‍ഥത്തില്‍ അത്തറില്‍ ചന്ദനതൈലമാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. എന്നാല്‍ ചന്ദനത്തിന്റെ ദൗര്‍ലഭ്യവും വിലക്കൂടുതലും കാരണം ചെലവു കുറഞ്ഞ പെട്രോളിയം ഉല്‍പന്നമായ പാരഫിന്‍വാക്‌സ് പോലെയുള്ള വസ്തുക്കള്‍ ഇപ്പോള്‍ അത്തര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്.
ഇത്തരത്തില്‍ കൃത്രിമ ചേരുവകളുടെ സാന്നിധ്യവും നിലവാരം കുറഞ്ഞ വസ്തുക്കളുടെ ഉപയോഗവും കാരണം ഇത്തരത്തിലുള്ള അത്തര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്കു കാരണമായേക്കാം.
അത്തര്‍ അമിതമായി ഉപയോഗിക്കുകയോ ഗുണനിലപവാരമില്ലാത്തവ ഉപയോഗിക്കുകയോ ചെയ്താല്‍ അത്തര്‍ പുരട്ടുന്ന ഭാഗത്ത് ചൊറിച്ചില്‍, ചുവപ്പുനിറം, നീറ്റല്‍, പൊള്ളല്‍, കറുപ്പുനിറം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അത്തറിന്റെ ഉപയോഗം നിര്‍ത്തുകയും വൈദ്യസഹായം തേടുകയും വേണം. അത്തര്‍ വാങ്ങിക്കുമ്പോള്‍ ചെറിയ അളവില്‍ പുരട്ടി നോക്കിയ ശേഷം വാങ്ങുന്നതാണ് നല്ലത്.
Leave a Reply