Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 8:17 am

Menu

Published on February 3, 2017 at 11:50 am

ക്ഷേത്രത്തിനടുത്ത് വീട് വെയ്ക്കുമ്പോള്‍

things-to-know-before-building-house-near-temple

മിക്കവാറും പ്രദേശങ്ങളില്‍ ഫ്‌ളാറ്റും വില്ലകളും ഉയരുമ്പോള്‍ ഒരു വീടുണ്ടാക്കാന്‍ സ്ഥലം തിരഞ്ഞ് നടക്കുന്നവര്‍ക്ക് ക്ഷേത്രത്തിനടുത്തും മറ്റുമായിരിക്കും ചിലപ്പോള്‍ സ്ഥലം ലഭിക്കാറ്. മാത്രമല്ല ഇത്തരത്തില്‍ ക്ഷേത്രത്തിനടുത്ത് വീട് വെച്ച് താമസിക്കുന്നവര്‍ ഇക്കാലത്ത് നിരവധിയുണ്ടുതാനും.

things-to-know-before-building-house-near-temple

എന്നാല്‍ ക്ഷേത്രത്തിനടുത്ത് വീട് വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ക്കടുത്ത് വീട് വെയ്ക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കേണ്ടതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതേപോലെ തന്നെ ശ്മശാന ഭൂമികള്‍ എത്ര വിലകുറച്ച് ലഭിച്ചാലും വാങ്ങരുതെന്നും പറയപ്പെടുന്നു.

ഒരു ക്ഷേത്രത്തിലെ ദേവന്റെ സ്വഭാവം അനുസരിച്ച് വീട് പണിയേണ്ട സ്ഥലങ്ങള്‍ക്ക് മാറ്റമുണ്ടാകും. സാധാരണയായി ക്ഷേത്രത്തിന്റെ 50 മീറ്റര്‍ മാറി വീട് പണിയുന്നതാണ് ഉത്തമമെന്ന് പറയപ്പെടുന്നു.

things-to-know-before-building-house-near-temple-1

ക്ഷേത്രത്തിനടുത്ത് വീട് പണിയുമ്പോള്‍ ഉഗ്രമൂര്‍ത്തികളുടെ വലതു ഭാഗത്തും മുന്നിലും വീട് വച്ചാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. വിഷ്ണു ക്ഷേത്രത്തിന്റെ ഇടതു ഭാഗത്തും പിന്‍ഭാഗത്തും വീട് പണിയുന്നത് നല്ലതല്ല. എന്നാല്‍ തന്ത്രി, ശാന്തിക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമല്ലെന്നും പറയപ്പെടുന്നു.

അതായത് മഹാ വിഷ്ണു, മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളും കൂടാതെ ലക്ഷ്മി, സരസ്വതി തുടങ്ങിയ സാത്വിക ദേവന്മാരുടെ മുന്‍ഭാഗത്തും വലതു ഭാഗത്തും വീടുകള്‍ വരുന്നതാണ് നല്ലത്. രൗദ്രഗണത്തില്‍പ്പെടുന്ന ശിവന്‍, ഭദ്രകാളി, യക്ഷിയമ്മ മുതലായ ദേവന്മാരുടെ ക്ഷേത്രത്തിന്റെ ഇടുതു ഭാഗത്തും പിറകിലും ഭവനങ്ങള്‍ വരുന്നതാണ് നല്ലത്.

ക്ഷേത്രത്തിനു സമീപം വീട് വയ്ക്കുകയാണെങ്കില്‍ ക്ഷേത്രത്തേക്കാള്‍ ഉയരം പാടില്ല എന്നു പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ആള്‍നാശം വരെ സംഭവിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. കാരണം സൂര്യനില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജം ഒരുമിച്ച് സ്വീകരിക്കാനുള്ള ശേഷി ഒരു ക്ഷേത്രത്തിനുണ്ട്.

things-to-know-before-building-house-near-temple-3

അവിടെ നിന്ന് ഈ ഊര്‍ജ്ജം ചുറ്റുപാടുകളിലേക്കും പ്രവഹിക്കുന്നു. കൊടിമരം, ക്ഷേത്ര താഴികക്കുടം മുതലായവ ഇതിനുള്ളവയാണ്. എന്നാല്‍ ക്ഷേത്രത്തിന്റെ അടുത്ത് ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഒരു വീട് നിന്നാല്‍ ക്ഷേത്രത്തിന് ലഭിക്കേണ്ട ഊര്‍ജ്ജത്തിന് തടസ്സമുണ്ടാകും ഇത് സംഭവിക്കാതിരിക്കാനാണ് ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ വീട് പണിയരുതെന്ന് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News