Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:19 pm

Menu

Published on July 19, 2013 at 10:57 am

തമിഴ് കവി വാലി അന്തരിച്ചു

vaali-famous-tamil-poet-and-lyricist-dies

ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ വാലി(82) അന്തരിച്ചു. വാര്‍ധക്യസഹജ രോഗങ്ങളെ തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടായി തമിഴ് സിനിമയിലെ പ്രധാന ഗാനരചയിതാവായിരുന്നു. ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലിക്കാരനായി ജീവിതം ആരംഭിച്ച വാലി ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . എം.ജി.ആര്‍ മുതല്‍ ധനുഷ് വരെയുള്ളവരുടെ സിനിമകള്‍ക്കുവേണ്ടി ഗാനരചന നടത്തിയിട്ടുണ്ട്. നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാല്‍…” തുടങ്ങി എംജിആറിനെ താരപരിവേഷത്തിലേക്ക് ഉയര്‍ത്തിയ ഗാനങ്ങളും ‘മുക്കാല, മുക്കാബ്ല”, ‘ചിക്ക് പുക്ക് ചിക്ക് പുക്ക് റയിലേ” തുടങ്ങി യുവാക്കള്‍ നെഞ്ചേറ്റിയ ഹിറ്റുകളും അദ്ദേഹത്തിന്റെ രചനകളാണ്. 2007ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. ാര്യ: പരേതയായ രമണ തിലകം. മകന്‍: ബാലാജി. സംസ്കാരം ഇന്നു ബസന്റ് നഗര്‍ ശ്മശാനത്തില്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News