Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 4:09 am

Menu

Published on February 18, 2017 at 12:06 pm

ഇനി ലഗേജ് പ്രശ്‌നമാകില്ല; 15 കിലോ വരെ ഈ ജാക്കറ്റിലൊതുങ്ങും

wearable-luggage-traveler-airport-jacket

വിമാനയാത്രക്കാര്‍ക്ക് യാത്രക്കിടെ ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കുന്ന സംഗതി ലഗേജ് തന്നെയാണ്. തൂക്കം കൃത്യമാകണം, ക്ലെയിം ചെയ്യാന്‍ ക്യൂ നിന്ന് സമയം കളയണം, ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാമെന്ന ചിന്തയും.

ഇപ്പോഴിതാ വിമാനയാത്രക്കാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഒരു ഉല്‍പ്പന്നം വിപണിയിലെത്തുകയാണ്. ഇതിനായി 15 കിലോഗ്രാം വരെയുള്ള ലഗേജ് അനായാസം സൂക്ഷിക്കാന്‍ സൗകര്യമുള്ള ജാക്കറ്റിന്റെ പണിപ്പുരയിലാണ് ഓസ്ട്രേലിയന്‍ മാര്‍ക്കറ്റിങ്ങ് കമ്പനിയായ ജ്യൂസ് പ്രൊമോഷന്‍സ്.

wearable-luggage-for-traveler-the-airport-jacket-2

മെയ് മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഉല്‍പ്പന്നത്തിന് 399 ഓസ്ട്രേലിയന്‍ ഡോളറാണ് ( ഏകദേശം 20,000 രൂപ) വിലയിട്ടിരിക്കുന്നത്. കമ്പനി എയര്‍പോര്‍ട്ട് ജാക്കറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന ഇതിന് വിശാലമായ 14 പോക്കറ്റുകളും ഇളക്കിമാറ്റാവുന്ന രണ്ട് അധിക പോക്കറ്റുമുള്ള പുറംചട്ടയുമുണ്ട്.

രണ്ടു ജോഡി ഷൂസ്, 5 ടീഷര്‍ട്ടുകള്‍, 13 ഇഞ്ച് ലാപ്ടോപ്, ഒരു ടാബ്ലറ്റ്, ഒരു മൊബൈല്‍ഫോണ്‍, ക്യാമറ, അവയുടെ ലെന്‍സ്, ചാര്‍ജറുകള്‍ തുടങ്ങി 16 തരം സാധനങ്ങള്‍ ജാക്കറ്റില്‍ സൂക്ഷിക്കാമെന്നാണ് കമ്പനി  അവകാശപ്പെടുന്നത്.

മുഴുനീളത്തില്‍ ധരിക്കുമ്പോള്‍ ഒരു ജോഡി ജീന്‍സ്, രണ്ടു ജോഡി ഷോര്‍ട്ട്സ്, മൂന്ന് ടീഷര്‍ട്ട്, നാല് അടിവസ്ത്രം എന്നിവയും പോക്കറ്റില്‍ ഒതുങ്ങും. ലഗേജിന്റെ വലിപ്പം അനുസരിച്ച് മൂന്ന് വിധത്തില്‍ ഈ ജാക്കറ്റ് ധരിക്കാം. എട്ടുപോക്കറ്റ് മാത്രം വരുമ്പോള്‍ അരക്കെട്ടു വരെയാകും ജാക്കറ്റിന്റെ നീളം. 11 പോക്കറ്റ് ചേരുമ്പോള്‍ മുട്ടുവരെയും മുഴുനീളത്തില്‍ കാല്‍മുട്ട് വരെയുമാണ് വലിപ്പം.
wearable-luggage-for-traveler-the-airport-jacket-1
സാധനങ്ങള്‍ എല്ലാം അറകളില്‍ നിറച്ചിട്ട് ബാഗ് പോലെ മടക്കി കൊണ്ടുനടക്കാവുന്ന രൂപത്തിലാണ് ജാക്കറ്റ്. വാട്ടര്‍പ്രൂഫ് സംവിധാനമുള്ള തുണി ഉപയോഗിച്ചാണ് ഈ ജാക്കറ്റിന്റെ നിര്‍മ്മാണം. വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് മാത്രം ജാക്കറ്റായി ധരിച്ചാല്‍ മതി. അതുകൊണ്ട് അധികം ഭാരവും അനുഭവപ്പെടില്ല എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

Loading...

Leave a Reply

Your email address will not be published.

More News