Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 10:28 am

Menu

Published on February 23, 2017 at 1:14 pm

ചെക്ക് നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും

things-should-be-keep-in-mind-while-giving-cheque

ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ബാങ്കിങ്ങ് എന്നിവ ഇത്രയും സ്വാധീനം നേടിയതിനു ശേഷം ബാങ്കിങ്ങ് മേഖലയില്‍ ചെക്ക് ഉപയോഗം ഇന്ന് താരതമേന്യ കുറവാണ്.

നെഫ്റ്റ്, ആര്‍.ടി.ജി.എസ്, ഐ.എം.പി.എസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ പഴഞ്ചന്‍ ബാങ്കിങ്ങ് രീതികള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ്. എങ്കിലും ചില ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഇപ്പോഴും ചെക്ക് ആവശ്യമായി വരാറുണ്ട്. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ചെക്ക്. അല്ലെങ്കില്‍ ചിലപ്പോള്‍ വലിയ അപകടം പിണയാന്‍ സാധ്യതയേറെയാണ്.

ചെക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ആരുടെ പേരിലാണോ ചെക്ക് നല്‍കുന്നത് അയാളുടെ ശരിയായ പൂര്‍ണമായ പേര് നല്‍കണം. അക്കൗണ്ട് നമ്പര്‍ അറിയാമെങ്കില്‍ അതും പേരിനു സമീപം എഴുതാം. കാരണം പേര് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ ബാങ്കുകള്‍ക്ക് ചെക്ക് റദ്ദാക്കാന്‍ അധികാരമുണ്ട്.

കൂടാതെ ചെക്ക് നല്‍കുന്നതിന് മുന്‍പ് രേഖപ്പെടുത്തിയ അത്രയും തുക നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അത് പോലെത്തന്നെ ചെക്ക് മാറിയതിനു ശേഷം മിനിമം ബാലന്‍സ് ഉണ്ടായിരിക്കുമെന്നും ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം.

ചെക്കിന്റെ ഇടത് മൂലയില്‍ രണ്ട് വരയിട്ട് അതിനുള്ളില്‍ അക്കൗണ്ട് പേയി എന്നെഴുതിക്കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാത്രമേ ചെക്ക് തുക ക്രെഡിറ്റ് ആവുകയുള്ളൂ.

തീയതിയിട്ട് നല്‍കുന്ന ചെക്കിന്റെ കാലാവധി മൂന്നു മാസമാണ്. അത് കഴിഞ്ഞാല്‍ ആ ചെക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ചെക്ക് നഷ്ടപെടുകയോ കൈമോശം വരുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിച്ച് ഇടപാട് തടയുകയും ചെക്ക് നമ്പര്‍ ബാങ്കിനെ അറിയിക്കുകയും വേണം.

നിങ്ങള്‍ നല്‍കുന്ന ചെക്ക് മടങ്ങിക്കഴിഞ്ഞാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ അതൊരു നെഗറ്റീവ് മാര്‍ക്ക് ഉണ്ടാക്കും. മാത്രമല്ല നിയമനടപടികളും പിന്നാലെ വരും. ഇക്കാരണത്താല്‍ തന്നെ കഴിവതും ചെക്ക് മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News