Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 1:22 am

Menu

Published on March 17, 2017 at 12:49 pm

വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്ന ലക്കി ബാംബൂ

feng-shui-lucky-bamboo

നമ്മുടെ നാട്ടില്‍ ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ങ് ഷൂയിക്ക് വ്യാപക പ്രചാരം ലഭിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരം ഫെങ്ങ് ഷൂയി വസ്തുക്കളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതും വിശ്വാസത്തിലെടുക്കുന്നതുമാണ് ലക്കി ബാംബൂ എന്നറിയപ്പെടുന്ന ചൈനീസ് മുള.

വീട്ടില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ഏറ്റവും അനുയോജ്യമാണ് ഈ മുളകളെന്നാണ് വിശ്വാസം. കേരളത്തില്‍ ഫെങ്ങ് ഷൂയിക്ക് പ്രചാരം ലഭിച്ചുതുടങ്ങിയ നാള്‍മുതല്‍ ഈ ശാസ്ത്രമനുസരിച്ച് ഭാഗ്യം കൊണ്ടുവരുന്ന ചെടിയായി ലക്കി ബാംബു വീടുകളില്‍ പരിപാലിച്ചുവരുന്നു.

ഒറ്റനോട്ടത്തില്‍ ധാരാളം മുട്ടുകളോടുകൂടി, മുളയോടു രൂപസാദൃശ്യമുണ്ടെങ്കിലും ലക്കി ബാംബു മുളവര്‍ഗത്തില്‍പ്പെടുന്ന ചെടിയല്ല. ഡ്രസീന സാന്‍ഡേറിയാന എന്നാണ് വീടിന്റെ അകത്തളങ്ങളില്‍ വളര്‍ത്താന്‍ യോജിച്ച ഈ അലങ്കാരച്ചെടിയുടെ ശാസ്ത്രീയനാമം.

4000 വര്‍ഷങ്ങള്‍ക്കു മുന്‍പുതൊട്ട് ചൈനയുള്‍പ്പെടെ പല ഏഷ്യന്‍ രാജ്യങ്ങളിലും വളര്‍ത്തി പരിപാലിച്ചുവരുന്ന ഈ ചെടി ഗൃഹാന്തര്‍ഭാഗത്തെ നെഗറ്റീവ് എനര്‍ജിയെ മാറ്റി മനുഷ്യരില്‍ പോസിറ്റീവ് എനര്‍ജി പകരാന്‍ സഹായിക്കുമെന്നാണ് ഫെങ്ങ് ഷൂയി പറയുന്നത്.

ജലം, മരം, അഗ്‌നി, ഭൂമി, ലോഹം എന്നിവയാണ് ഫെങ്ങ് ഷൂയി വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിലെ അഞ്ചു ശക്തികള്‍. ഇവയില്‍ ജലം, മരം എന്നീ രണ്ടു ശക്തികളെ ഉത്തേജിപ്പിക്കാന്‍ ലക്കി ബാംബൂവിനു കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

ചെടിയുടെ ചുറ്റിപ്പൊതിഞ്ഞിരിക്കുന്ന ചുവപ്പുനാട ഈ അഞ്ചു ശക്തികളില്‍ ഒന്നായ അഗ്‌നിയെ പ്രതിനിധാനം ചെയ്യുന്നു. ഫെങ്ങ് ഷൂയി അനുസരിച്ച് ലക്കി ബാംബു മറ്റുള്ളവരില്‍നിന്നു സമ്മാനമായി ലഭിക്കണമെന്നും വളര്‍ത്തുമ്പോള്‍ മുറിയുടെ കിഴക്കുഭാഗത്ത് സ്ഥാപിക്കണമെന്നുമാണ് പറയുന്നത്.

സ്വീകരണമുറിയില്‍ നേരിട്ടു സൂര്യപ്രകാശം ലഭിക്കാത്ത, എന്നാല്‍ ആവശ്യത്തിനു വെളിച്ചമുള്ളിടമാണ് ലക്കി ബാംബു വളര്‍ത്താന്‍ യോജിച്ച സ്ഥാനം. ആകര്‍ഷകമായ പളുങ്കുപാത്രത്തില്‍ 4 ഒഴികെയുള്ള എണ്ണം ചെടികള്‍ ഒരുമിച്ചു വളര്‍ത്തുന്നതാണ് അഭികാമ്യം.

അലങ്കാര കല്ലുകള്‍, പച്ച, നീല നിറമുള്ള മാര്‍ബിള്‍ കല്ലുകള്‍, ജെല്ലി എന്നിവ ചെടിയുടെ ചുവട്ടില്‍ ചുറ്റും നിരത്തി പാത്രം കൂടുതല്‍ ആകര്‍ഷകമാക്കാം. ചെടിയുടെ വേരുകള്‍ മാത്രം മൂടുന്ന വിധത്തില്‍ വെള്ളം നല്‍കിയാല്‍ മതി.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ പാത്രത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കാന്‍ ശ്രദ്ധിക്കുക. ഇലകളുടെ അഗ്രഭാഗത്തിന് നേരിയ തവിട്ട് അല്ലെങ്കില്‍ മഞ്ഞനിറം കണ്ടാല്‍ പാത്രത്തിലെ ജലത്തില്‍ ക്ലോറിന്റെയോ ഫ്‌ളൂറൈഡിന്റെയോ അംശമുണ്ടെന്നുവേണം കരുതാന്‍. ക്ലോറിന്‍ കലര്‍ന്ന പൈപ്പുവെള്ളം നേരിട്ട് ഉപയോഗിക്കാതെ ഒരു ദിവസം മുഴുവന്‍ തുറന്നുവച്ച് ക്ലോറിന്റെ അംശം പോയതിനുശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News