Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:42 pm

Menu

Published on March 29, 2017 at 10:43 am

നിങ്ങളുടെ ഇന്നത്തെ ഫലം

your-day-today-astrology

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറിൽ ജനിച്ചവർക്ക് ഇന്ന് പകൽ 1 മണി വരെ സാമ്പത്തിക ചിലവ്,കാര്യതടസ്സം, അലച്ചിൽ എന്നിവ കാണുന്നു. ഉച്ചയ്ക്ക് ശേഷം ഗുണദോഷസമ്മിശ്രം.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
പകൽ 1 മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നുണ്ട്. പകൽ 1 മണി കഴിഞ്ഞാല്‍ കാര്യതടസ്സം, അലച്ചിൽ ഇവയുണ്ടാകാൻ സാധ്യതയുണ്ട്.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, തൊഴിൽലാഭം തുടങ്ങീ നല്ലകാര്യങ്ങൾ നടക്കാം. ദീർഘകാലമായി ആഗ്രഹിക്കുന്ന യാത്രകൾ ഫലവത്താവാൻ സാധ്യതയുണ്ട്.

astrology2

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഉച്ചവരെ കാര്യതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പകൽ 1 മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് പൊതുവെ ഇന്ന് കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
പകൽ 1 മണി വരെ കാര്യവിജയം കാണുന്നു. അത് കഴിഞ്ഞാൽ കാര്യപരാജയം, അപകടഭീതി എന്നിവ കാണുന്നു.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് ഇന്ന് പൊതുവേ നല്ല ദിവസമായിരിക്കും. കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ ഫലവത്താവാം.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
പകൽ 1 മണി വരെ കാര്യതടസ്സം, ശരീരസുഖക്കുറവ്,ഇവ കാണുന്നു. അത് കഴിഞ്ഞാൽ കഴിഞ്ഞാല്‍ കാര്യവിജയം കാണുന്നുണ്ട്. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾക്ക് ഫലമുണ്ടാവും.

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് പകൽ മുഴുവൻ കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാവൈഷമ്യം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

astrology

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
പകൽ 1 മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.പകൽ 1 മണി വരെ കാര്യവിജയമുണ്ടാകും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ 1 മണി വരെ കാര്യപരാജയം, അഭിമാനക്ഷതം ഇവ കാണുന്നുണ്ട്.1 മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ ഫലവത്താവും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
പകൽ 1 മണി വരെ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ ഗുണദോഷസമ്മിശ്രമായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News