Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:39 pm

Menu

Published on March 30, 2017 at 1:46 pm

വീടിന് സ്റ്റെയര്‍കേസ് പണിയും മുന്‍പ് ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

staircase-vastu-tips-to-follow

മുന്‍പത്തേക്കാളേറെ മിക്ക ആളുകളും വീടും മറ്റ് കെട്ടിടങ്ങളും നിര്‍മ്മിക്കാനായി വാസ്തുവിനെ കൂട്ടുപിടിക്കുന്ന സമയമാണിത്. ഇത്തരത്തില്‍ വാസ്തു സ്ഥാനം നോക്കി വീട് വയ്ക്കുന്നവര്‍ ജീവിതത്തിന്റെ പലഘട്ടത്തിലും ആ തീരുമാനം ശരിയായിരുന്നു എന്ന് സമ്മതിക്കുന്നവരുമാണ്.

പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് വാസ്തുവിന്റെ ഘടന. ഇക്കാരണത്താല്‍ തന്നെ ഇത്തരത്തില്‍ പണിയുന്ന വീടുകളില്‍ വെള്ളം, വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയില്‍ ലഭ്യമാകും.

staircase-vastu-tips-to-follow1

വീട് പണിയുമ്പോള്‍ മാസ്റ്റര്‍ ബെഡ്‌റൂം, പൂജാമുറി, അടുക്കള എന്നിവയ്ക്കാണ് പ്രധാനമായും വാസ്തു നോക്കുക. എന്നാല്‍ ഇരുനില വീടുകള്‍ പണിയുമ്പോള്‍ ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് പുറമെ സ്റ്റെയര്‍കേസ് നിര്‍മ്മിക്കുന്നതിനും വാസ്തു പരിഗണിക്കേണ്ടതാണ്.

ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് ദിക്കുകളാണ് ഉത്തമം. അതിനാല്‍ ഈ ദിക്കുകള്‍ കണക്കാക്കി വേണം സ്റ്റെയര്‍കേസ് പണിയാന്‍.

വീടിന്റെ ബാല്‍ക്കണി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് വശത്താകുന്നത് അത്ര ശുഭകരമല്ല. അത് ഗ്ലാസോ സ്‌ക്രീനോ ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഉത്തമം. മാത്രമല്ല, വീടിന്റെ മേല്‍ക്കൂരയുടെ കാര്യത്തിലും വാസ്തു പരിഗണിക്കണം. ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്റെ പ്രധാന മേല്‍ക്കൂരയില്‍ നിന്നും താഴ്ത്തി വേണം പണിയാന്‍.

staircase-vastu-tips-to-follow2

വരാന്തകള്‍ ഉള്ള വീടാണ് പണിയുന്നതെങ്കില്‍ ഈ വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നത് ഉത്തമമാണ്. വരാന്തയോട് അടുത്ത ഭാഗങ്ങളില്‍ സ്റ്റെയര്‍കേസ് വേണ്ട.

തെക്ക്, തെക്ക്-പടിഞ്ഞാറ് ദിക്കുകളാണ്  സ്റ്റെയര്‍കേസിന് ഉത്തമം. വടക്ക് ഭാഗത്ത് സ്റ്റെയര്‍കേസ് വരുന്നത് ദോഷകരമാണ് എന്ന് വാസ്തുശാസ്ത്രം പറയുന്നത്. സ്റ്റെയര്‍കേസ് നിര്‍മ്മിക്കുമ്പോള്‍ പടികള്‍ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ ആയിരിക്കുന്നതാണ് ഉത്തമം. പടികള്‍ ഒറ്റസംഖ്യയില്‍ ആകാവുന്നതാണ് ഉത്തമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News