Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് പകൽ കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കും. അഞ്ചുമണി കഴിഞ്ഞാൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു.
ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
5 മണി വരെ കാര്യപരാജയം, അഭിമാനക്ഷതം എന്നിവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ ഗുണപ്രദമായിരിക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സന്ധ്യ വരെ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. 5 മണി കഴിഞ്ഞാല്‍ കാര്യപരാജയം, അഭിമാനക്ഷതം എന്നിവയാണ് കാണുന്നത്.
കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഇന്ന് പകൽ മുഴുവൻ കാര്യതടസ്സം, അലച്ചിൽ, സാമ്പത്തിക ചിലവ് എന്നിവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നവയാണ് ഫലം.
–

–
ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം അഞ്ചു മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. അഞ്ചുമണി മണി കഴിഞ്ഞാല്‍ സാമ്പത്തിക ചിലവ്, കാര്യതടസ്സം എന്നിവയാണ് ഫലം.
കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ഗൃഹത്തിൽ ബന്ധുസമാഗമം എന്നിവ കാണുന്നു. പല ആഗ്രഹങ്ങളും നടക്കും.
തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം 5 മണി വരെ കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രമായിരിക്കും.
വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
സൂര്യാസ്തമനം വരെ കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നു. അതുകഴിഞ്ഞാൽ ഗുണദോഷസമ്മിശ്രമായിമായിരിക്കും.
ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം അഞ്ചു മണി വരെ കാര്യവിജയം കാണുന്നു.അതിനുശേഷം കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നു. പല ആഗ്രഹങ്ങളും നടക്കാൻ സാധ്യതയുണ്ട്.
–

–
മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് നടത്താൻ വിചാരിച്ച പല കാര്യങ്ങളും നടക്കാൻ സാധ്യത ഏറെയാണ്. കുറെ നാളായി വിചാരിക്കുന്ന യാത്രകൾ പലതും ഫലവത്താവും.
കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം അഞ്ചു മണി വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാവൈഷമ്യം എന്നിവ കാണുന്നു. അതുകഴിഞ്ഞാൽ കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.
മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു. സൂര്യാസ്തമനശേഷം മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.
Leave a Reply