Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:11 am

Menu

Published on April 5, 2017 at 5:31 pm

വീട് നിര്‍മ്മാണത്തിലെ തെറ്റുകള്‍ നിങ്ങള്‍ക്ക് ദോഷകരമാകും

mistakes-should-be-avoided-while-building-home

ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. വീട് നിര്‍മ്മിക്കാനായി അത്രയും പരിശ്രമിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ ഒരു വീട് നിര്‍മ്മിക്കുന്നതിനിടെ പല തെറ്റുകളും കടന്നുകൂടാറുണ്ട്. ഇവയില്‍ തന്നെ പൊതുവായ ചില തെറ്റുകളും കടന്നുകൂടാറ് പതിവാണ്.

ഇവ ചില ദോഷങ്ങള്‍ക്ക് വരെ കാരണമാകും. ഇത്തരം തെറ്റുകളും അവയ്ക്കുള്ള പരിഹാരങ്ങളും എന്തെല്ലാമെന്ന് നോക്കാം.

bed-room

കിടപ്പുമുറി

വാസ്തു നിയമം അനുസരിച്ച് പ്രധാന കിടപ്പുമുറിയുടെ സ്ഥാനം തെക്കുപടിഞ്ഞാറെ മൂലയിലാണ്. എന്നാല്‍ ചില വീടുകളില്‍ പ്രധാന മുറി നിര്‍മ്മിച്ചിരിക്കുന്നത് തെക്കും കിഴക്കും കൂടി ചേര്‍ന്ന അഗ്‌നി കോണിലാണ്. അഗ്‌നി കോണിലുളള പ്രധാന കിടപ്പുമുറിയില്‍ കിടക്കുന്ന ദമ്പതികളില്‍ സ്ത്രീയ്ക്ക് അസുഖം വിട്ടുമാറില്ലെന്നാണ് വിശ്വാസം. ആര്‍ത്തവ സംബന്ധമായതും, ആര്‍ത്രൈറ്റിസ് സംബന്ധമായതുമായ അസുഖങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ കിടപ്പുമുറിയില്‍ തന്നെ ചില പരിഹാരങ്ങള്‍ ചെയ്താല്‍ ഈ ദോഷം ഒരു പരിധിവരെ മാറ്റാവുന്നതാണ്.

study-room

പഠനമുറി

ചില വീടുകളില്‍ പഠനമുറി തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം പഠനമുറിക്ക് തെക്ക് പടിഞ്ഞാറ് ഭാഗവും (കന്നിമൂല), വടക്ക് പടിഞ്ഞാറ് ഭാഗവും(വായുമൂല) പാടില്ല. എങ്കിലും തെക്ക് പടിഞ്ഞാറേ മൂലയിലെ മുറി വിസ്താരമേറിയതെങ്കില്‍ മേല്‍പറഞ്ഞ ദോഷം പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാവുന്നതാണ്.

pooja-room

പൂജാമുറി

പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറി നിര്‍മ്മിക്കാന്‍ സ്വീകരിയ്ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. വീട്ടില്‍ ഉത്തമസ്ഥാനത്ത് കണക്കൊപ്പിച്ച് ഐശ്വര്യദായകമായ ഒരു പൂജാമുറി ഒരുക്കുന്നതിന് നല്ലൊരു വാസ്തു വിദഗ്ധന്റെ സേവനം നേടുന്നതാണ് നല്ലത്.

ഒരു വീട്ടില്‍ പൂജാമുറി ഇല്ലെങ്കില്‍ പോലും യാതൊരു ദോഷവും സംഭവിക്കാറില്ല. എന്നാല്‍ തെറ്റായ സ്ഥാനങ്ങളില്‍ പൂജാമുറി വരിക, പൂജാമുറിയോട് ചേര്‍ന്ന് ടോയ്ലറ്റ് വരിക, സ്റ്റെയര്‍കേസിന് അടിയിലായി പൂജാമുറി വരിക എന്നിവയ്ക്ക് അടിയന്തര പരിഹാരം ആവശ്യമാണ്. ഒരിക്കല്‍ സ്ഥാപിച്ച വിളക്ക് തെളിയിച്ച് തുടങ്ങിയ പൂജാമുറി ഉത്തമസ്ഥാനത്തേയ്ക്ക് മാറ്റുന്നതിനും ശാസ്ത്രവിധി സ്വീകരിക്കേണ്ടതാണ്.

car-porch

കാര്‍ഷെഡ്

വീടിന്റെ കാര്‍ഷെഡ് ചില വീടുകളില്‍ തെക്ക് കിഴക്ക് (അഗ്‌നി കോണില്‍) നിര്‍മ്മിച്ചിരിക്കുന്നതായി കാണാം. അതിവേഗം അഗ്‌നിയെ ജ്വലിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ നിറച്ച വാഹനങ്ങള്‍ അഗ്‌നികോണിലെ കാര്‍ഷെഡില്‍ ഇടുന്നത് സുരക്ഷിതമല്ല. അഗ്‌നിയുമായി ചേര്‍ന്ന് അപായം വരുത്തുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സുരക്ഷിതത്വം കൂടി കണക്കിലെടുത്താല്‍ കാര്‍ഷെഡ് വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.

kitchen

അടുക്കള

അടുക്കളയുടെ സ്ഥാനം സംബന്ധിച്ച് പലരും തെറ്റായി പല കാര്യങ്ങളും പറയുന്നു. തമിഴ്നാട്ടില്‍ ലഭ്യമായ തെക്ക് കിഴക്കന്‍ കാറ്റിനെ അഗ്‌നിയെ ജ്വലിപ്പിയ്ക്കുന്നതിന് ഉപയോഗിക്കുന്നതിന് വേണ്ടി പ്രാദേശികമായി വീടിന്റെ തെക്ക് കിഴക്ക് മൂല (അഗ്‌നി മൂലയില്‍) അടുക്കള സ്ഥാപിച്ചിരുന്നു.

തമിഴ്നാടുമായി കേരളാ അതിര്‍ത്തിയിലൂടെ കൈമാറി വന്ന ശാസ്ത്രവിധി ആയി മാത്രം അഗ്‌നിമൂലയിലെ അടുക്കളയെ കണ്ടാല്‍ മതി. അഗ്‌നിയ്ക്ക് പ്രാധാന്യം കല്‍പ്പിക്കാതെ അഗ്‌നി കോണില്‍ അടുക്കള സ്ഥാപിച്ചാല്‍ വീട്ടിലെ സ്ത്രീകള്‍ വളരെ ശ്രദ്ധയോടെഅടുപ്പിലെ തീ പാചകത്തിന് ഉപയോഗിക്കണം. ഉപയോഗശേഷം കൃത്യമായി തീ അണയ്ക്കാനും ശ്രദ്ധിക്കണം.

വാസ്തുശാസ്ത്രം പ്രാദേശികമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് കൈകാര്യം ചെയ്യപ്പെടേണ്ടതാണ് എന്നതിനാല്‍ കേരളത്തില്‍ അടുക്കളയ്ക്ക് പറ്റിയ സ്ഥാനം വീടിന്റെ വടക്ക് കിഴക്ക് ഭാഗവും, കിഴക്ക് ഭാഗവും, വടക്ക് ഭാഗവും, വടക്ക് പടിഞ്ഞാറ് ഭാഗവുമാണ്.

നമ്മുടെ നാട്ടില്‍ ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്ന വടക്ക് കിഴക്ക് ഭാഗത്തെ കിണറിന് സമീപത്തായി ഈശാനകോണിലും, വടക്ക് പടിഞ്ഞാറ് വായു കോണിലും അടുക്കള നിര്‍മ്മിച്ചിരിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ സംതൃപ്തരായി കണ്ടുവരുന്നു. മറ്റുഭാഗങ്ങളില്‍ അടുക്കള ഉളള വീടുകളിലെ ഗൃഹനാഥന്‍ ഒരു വാസ്തു വിദഗ്ധനെ സമീപിച്ച് വിധിപ്രകാരം അടുക്കളസ്ഥാനം പുനര്‍നിര്‍ണ്ണയിച്ചാല്‍ വീട്ടില്‍ 50% മാറ്റം ആയി എന്ന് കരുതാവുന്നതാണ്.

ചില വീടുകളിലെ അടുക്കള ശാസ്ത്രവിധി പ്രകാരം ആയിരിക്കും. എന്നാല്‍ ചുറ്റളവിലെ പോരായ്മകള്‍ ഗൃഹവാസികളില്‍ മാനസിക പിരിമുറുക്കത്തിന് കാരണമായിത്തീരും. ശരിയായ സ്ഥാനത്ത് അടുക്കള ഒത്ത കണക്കില്‍ നിര്‍മ്മിച്ചു എങ്കില്‍ തന്നെ അടുപ്പ്, അരകല്ല്, പാത്രം കഴുകുന്ന ഭാഗം എന്നിവ ശാസ്ത്രവിധി അനുസരിച്ച് തന്നെയാകണം. അഗ്‌നിമൂലയിലെ അടുക്കളയില്‍ അടുപ്പ്, പാത്രം കഴുകുന്ന ഭാഗം എന്നിവ തെറ്റായി ക്രമീകരിച്ചിരിക്കുന്നത് ചിലയിടങ്ങളില്‍ കണ്ടുവരുന്നു.

toilet

ടോയ്ലറ്റ്, സെപ്റ്റിക് ടാങ്ക്

വീടിന്റെ നാല് മൂലകളിലും ടോയ്ലറ്റ് വരുന്നത് നല്ലതല്ല. വീടിരിക്കുന്ന സ്ഥലത്തിന്റെ നാല് കോണുകള്‍ ടോയ്ലറ്റിനായി ഉപയോഗിക്കരുത്. കോണുകള്‍ നാലും ശുദ്ധിയായി സൂക്ഷിക്കേണ്ടതിനാലാണ് ശാസ്ത്രം ഇപ്രകാരം പറയുന്നത്. ടോയ്ലറ്റ് വരാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ഒന്നുംതന്നെ സെപ്റ്റിക് ടാങ്കും വരാന്‍ പാടില്ല.

കന്നിമൂലയിലും, അഗ്നികോണിലും, ഈശാനകോണിലും , വായുകോണിലും നിര്‍മ്മിച്ചിരിക്കുന്ന ടോയ്ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ ശാസ്ത്രവിധി അനുസരിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. വീടിനുളളിലെ ടോയ്ലറ്റ് അശാസ്ത്രീയമാണ്. ടോയ്ലറ്റില്‍ നിന്ന് അണുക്കള്‍ വീടിനുളളിലേയ്ക്ക് വ്യാപിക്കാന്‍ ഇടയാകും. അതു തടയുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ അത്തരം ടോയ്ലറ്റുളള വീടുകളില്‍ ചെയ്യേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News