Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 3:35 am

Menu

Published on April 7, 2017 at 4:37 pm

ലിവിങ്ങ് റൂം ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

common-living-room-decorating-mistakes

ഒരു വീടിന്റെ ഭംഗി എന്ന് പറയുന്നത് അകത്തും പുറത്തും ഒരേപോലെ ആകണമെന്നാണ് പറയാറുള്ളത്. ഇക്കാര്യമെടുക്കുകയാണെങ്കില്‍ ഒരു വീടിന്റെ ആത്മാവെന്നു പറയുന്നത് ലിവിങ്ങ് റൂമിനെയാണ്.

കാരണം അതിഥികളെ സ്വീകരിച്ചിരുത്തുന്നത് മാത്രമല്ല വീട്ടിലുള്ളവര്‍ ഒന്നിച്ചൂകൂടുന്ന സ്ഥലം കൂടിയാണിത്. അതുകൊണ്ട് തന്നെ ലിവിങ്ങ് റൂം എല്ലാവര്‍ക്കും ഇണങ്ങുന്നതായിരിക്കണം. പലരും ലിവിങ്ങ് റൂം വളരെ പ്രധാന്യത്തോടെയാണ് ചെയ്യാറ്.

ലിവിങ്ങ് റൂം ഒരുക്കുമ്പോഴും മോടി കൂട്ടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
common-living-room-decorating-mistakes3

ലൈറ്റിങ്ങ്

വീടിന് ലൈറ്റിങ്ങ് നല്‍കുന്നത് വെളിച്ചം ലഭിക്കാന്‍ മാത്രമല്ല, വീടിന്റെ മൂഡ് എന്താണെന്നു നിശ്ചയിക്കുന്നതില്‍ വരെ ലൈറ്റിങ്ങിന് വലിയ പ്രധാന്യം ഉണ്ട്. പലപ്പോഴും പലരും റൂഫിന് മുകളില്‍ മാത്രം ലൈറ്റിങ്ങ് നല്‍കുന്നത് കാണാം ഇങ്ങനെ ചെയ്യുമ്പോള്‍ വീടിന്റെ എല്ലാ ഭാഗത്തേക്കും ലൈറ്റിങ്ങ് ലഭിക്കാതെ വരുന്നു. നിങ്ങളുടെ വീടിന് നല്‍കിയിരിക്കുന്നത് ഫാള്‍സ് സീലിങ്ങാണെങ്കില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ നല്‍കുന്നതായിരിക്കും അഭികാമ്യം.
living-room4
ഫര്‍ണിച്ചറുകള്‍

മിക്കവാറും  വീടുകളുടെ  ഡൈനിങ്ങ് റൂമുകള്‍ കണ്ടാല്‍ പലരും ഫര്‍ണിച്ചര്‍ കടകളാണെന്ന് സംശയിച്ചു പോകും. അത്രയധികം സോഫാസെറ്റുകളും കസേരകളും മറ്റ് അലങ്കാര വസ്തുക്കളും അടുക്കിവെച്ചതായിരിക്കും ഓരോ വീടിന്റെയും ഡൈനിങ്ങ് റൂമുകളും. ആവശ്യത്തിന് മാത്രം ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതാണ് ഭംഗി.

common-living-room-decorating-mistakes2

കര്‍ട്ടനുകള്‍

കര്‍ട്ടനുകള്‍ ഇല്ലാതെ സ്വീകരണമുറി സ്വീകരണ മുറി ആകില്ലെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കര്‍ട്ടനുകള്‍ തൂക്കിയിടുന്നത് പതിവാണ്. ജനല്‍ വഴി വീടിനകത്തേക്ക് വരുന്ന വെളിച്ചത്തെ ക്രമീകരിക്കുകയാണ് കര്‍ട്ടനുകളുടെ പ്രധാന ധര്‍മ്മമെന്നു മറന്നുപോകരുത്. അതൊടൊപ്പം വീടിനെ അലങ്കരിക്കുകയും ചെയ്യുന്നു. അലങ്കാരത്തിനുവേണ്ടി മാത്രം കര്‍ട്ടനുകള്‍ ഉപയോഗിച്ചാല്‍ അത്  ബോറാകാന്‍ സാധ്യതയുണ്ട്.
common-living-room-decorating-mistakes1

ചുമരിന്റെ നിറം
നിറങ്ങള്‍ ലീവിങ്ങ് റൂമുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍ കഴിയുന്നതും ലൈറ്റ് നിറങ്ങളാകാന്‍ ശ്രദ്ധിക്കുക. കണ്ണില്‍ കുത്തുന്ന കടുംനിറങ്ങള്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ അഭികാമ്യമായിരിക്കും പക്ഷേ നിങ്ങളുടെ വീട്ടില്‍ വരുന്ന അതിഥിയ്ക്ക് അങ്ങനെയാകണമെന്നില്ല. ലിവിങ്ങ് റൂമുകള്‍ ആകര്‍ഷകമാക്കാന്‍ പലരും പലപ്പോഴും  കടുംനിറങ്ങള്‍ നല്‍കുന്നത് പതിവാണ്. നിങ്ങളുടെ മൂഡിനെ സ്വാധീനിക്കാന്‍ ഇളം നിറങ്ങള്‍ക്ക് കഴിയുമെന്നിരിക്കെയാണ്  കടുംനിറങ്ങളിലൂടെ സ്വീകരണമുറിയെ പലരും അലോസരപ്പെടുത്തുന്നത്.

Loading...

Comments are closed.

More News