Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 7:15 am

Menu

Published on April 7, 2017 at 5:54 pm

രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

specialties-rohini-star

ദേവത – ബ്രഹ്മാവ്
ഗണം – മനുഷ്യഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ – തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം ആദ്യപാദം
മൃഗം – പാമ്പ്
പക്ഷി – പുള്ള്
വൃക്ഷം – ഞാവല്‍

രോഹിണി നക്ഷത്രത്തില്‍ പിറന്നവര്‍ സൗന്ദര്യം ഉള്ളവരായിരിക്കും. ഇവര്‍ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ള ഇവര്‍ സ്‌നേഹസമ്പന്നരും ദയാദാക്ഷിണ്യം നിറഞ്ഞവരുമായിരിക്കും. അഭിമാനം കൈവിട്ട് കളിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നതില്‍ വൈദഗ്ദ്യം പ്രകടിപ്പിക്കുന്നു.

astrology2

സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ സത്യസന്ധതയും ആത്മാര്‍ത്ഥയും നിറഞ്ഞവരായിരിക്കും. അമ്മയോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിക്കുന്ന ഇവരുടെ മാതൃഭക്തി പ്രസിദ്ധമാണ്. എന്നാല്‍ പിതാവില്‍ നിന്ന് ആവശ്യമുള്ള ഗുണങ്ങളൊന്നും ലഭിക്കുകയില്ല. കച്ചവടത്തിലും, സാമൂഹികപ്രവര്‍ത്തനങ്ങളിലും സ്വതന്ത്ര തൊഴിലുകളിലും ഇവര്‍ വളരെയധികം ശോഭിക്കുന്നു.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സുന്ദരികളും ആഡംബര പ്രിയരുമായിരിക്കും. സുശീലകളായ ഇവര്‍ നിസ്സാരകാര്യങ്ങള്‍ക്കു പോലും മനഃപ്രയാസം അനുഭവിക്കുന്നവരായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News