Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 1:45 pm

Menu

Published on April 10, 2017 at 3:34 pm

വിഷുക്കണി കാണേണ്ടത് എപ്പോള്‍?

vishukkani-time

പുതുവര്‍ഷപ്പിറവിയുടെ ഉത്സവമാണല്ലോ വിഷു. പുതുവര്‍ഷത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു വിഷുക്കണിയൊരുക്കുന്നതും. വിഷുവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിഷുക്കണി. അതിന് പ്രകൃതിയുടെ തുടിപ്പു വേണം.

കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ നമ്മിലേക്കു പകരുന്നത് തനിമയാര്‍ന്ന ഐശ്വര്യത്തിന്റെ ആ തുടിപ്പു തന്നെയാണ്.

vishukkani-time2

ഉണര്‍ന്നെഴുന്നേറ്റാലുടന്‍ തന്നെ വിഷുക്കണി കാണണം. എന്നാല്‍ എത്ര മണിക്കാണ് ഉണര്‍ന്നെഴുന്നേല്‍ക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു.

വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് അഷ്ടാംഗഹൃദയം പോലുള്ള ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നത്. ഈ ബ്രാഹ്മമുഹൂര്‍ത്തം കൃത്യമായി എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സൂര്യോദയത്തിനു മുന്‍പുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുന്‍പു 48 മിനിറ്റാണ് ബ്രാഹ്മമൂഹൂര്‍ത്തം എന്നാണു പൊതുവേ പറയുന്നത്.

vishukkani-time1

ഒരു മുഹൂര്‍ത്തം എന്നാല്‍ 48 മിനിറ്റാണ്. അങ്ങനെ 24 മണിക്കൂര്‍ ദിവസത്തില്‍ ആകെ 30 മുഹൂര്‍ത്തങ്ങള്‍. പകല്‍ 15, രാത്രി 15. ഇതില്‍ രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണു ബ്രാഹ്മമുഹൂര്‍ത്തം. അതായത്, സൂര്യോദയം ആറു മണിക്കെങ്കില്‍ പുലര്‍ച്ചെ 4.24നു ബ്രാഹ്മമുഹൂര്‍ത്തം തുടങ്ങും. 5.12ന് അവസാനിക്കും. വിഷുക്കണി കാണുന്നതും ഈ ബ്രാഹ്മമുഹൂര്‍ത്തത്തിലായിരിക്കണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News