Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 5:50 pm

Menu

Published on April 12, 2017 at 9:52 am

നിങ്ങളുടെ ഇന്ന്

astrology-prediction-april-5-2

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
സുഹൃദ്സമാഗമം,കാര്യവിജയം എന്നിവ കാണുന്നു. യാത്രകളെല്ലാം ഫലവത്താവും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം,അംഗീകാരം എന്നിവ കാണുന്നു. ആഗ്രഹങ്ങള്‍ പലതും നടക്കാം. ഒരുപാട് യാത്രകൾ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെട്ടുവരും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഈ കൂറുകാർക്ക് പൊതുവെ ഇന്ന് സമയം മോശമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രം.



ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാൻ സാധ്യത കൂടുതലാണ്.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കര്‍മ്മസംബന്ധം തടസ്സങ്ങളും ദുഷ്കീര്‍ത്തിയും അനുഭവിക്കേണ്ടിവരും. കാര്യപരാജയം, സാമ്പത്തിക നഷ്ടം എന്നിവ കാണുന്നുണ്ട്.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മനസ്സില്‍ ധാര്‍മ്മികമായ ചിന്തകള്‍ ഉടലെടുക്കും. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം എന്നിവ കാണുന്നു. മുടങ്ങിക്കിടക്കുന്ന പല യാത്രകളും സഫലമാകും.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
അനാവശ്യമായ ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടേയിരിക്കും. . പുതിയ സംരംഭത്തിന്‌ യോജിച്ച സമയമല്ല. വരവും, ചിലവും തുല്യമായി നിൽക്കും.സന്ധ്യക്ക് ശേഷം കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.



ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാനുള്ള സാധ്യത കാണുന്നു.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് നല്ല ദിവസമാണ് ഈ കൂറുകാർക്ക്. കാര്യവിജയം കാണുന്നുണ്ട്.യാത്രകൾ ഫലവത്താവാം. തൊഴിലന്വേഷണങ്ങൾക്ക് ഫലം കാണും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സന്ധ്യ വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു.അത് കഴിഞ്ഞാൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഇന്ന് പകൽ കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നു. അതിനു ശേഷം കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News