Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:54 pm

Menu

Published on April 19, 2017 at 10:29 am

ഇന്ന് നിങ്ങൾക്കെങ്ങനെ…?

astrology-prediction-april-19

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ആഗ്രഹങ്ങൾ പലതും ഫലവത്താവും. കാര്യവിജയം, ധനലാഭം എന്നിവ കാണുന്നു.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറുകാർക്ക് ഇന്ന് സമയം മോശമാണ്. സൂര്യാസ്തമനശേഷം കാര്യങ്ങൾ മെച്ചപ്പെടും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ മുഴുവൻ കാര്യപരാജയം, അപകടഭീതി, ധനനഷ്ടം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രമായിരിക്കും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. ചർച്ചകൾ വിജയിക്കും. യാത്രകള്‍ ഫലം കാണും .



ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ചിങ്ങക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം,കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാകും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സായാഹ്ന ശേഷം കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യവിജയം കാണുന്നുണ്ട്. യാത്രകൾ ഫലവത്താവാം.



ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറുകാർക്ക് കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം എന്നിവ കാണുന്നു. കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങള്‍, കാര്യപരാജയങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. യാത്രകൾ ഫലവത്താവാം. പരീക്ഷകളിൽ വിജയം കരസ്ഥമാകും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, അലച്ചിൽ, ചിലവ് എന്നിവ കാണുന്നു. സായാഹ്നശേഷം കാര്യങ്ങൾ കുറേശ്ശെ ഭേദമാകും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. കുറെനാളായുള്ള ആഗ്രഹങ്ങൾ ആഗ്രഹങ്ങളിൽ പലതും നടക്കും.

Loading...

Leave a Reply

Your email address will not be published.

More News