Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on April 24, 2017 at 10:46 am

ഇന്നത്തെ നക്ഷത്രഫലം

todays-horoscope-2

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
പകൽ കാര്യതടസ്സം, അലച്ചിൽ, ചിലവ് എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രം..

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ധനയോഗം, ബന്ധുസമാഗമം കാര്യവിജയം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, തൊഴിൽലാഭം എന്നിവ കാണുന്നു. യാത്രകൾ സഫലമാകും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷ സമ്മിശ്രം.
–

–
ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
അപകടഭീതി, നഷ്ടം എന്നിവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. യാത്രകൾ സഫലമാകും. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. യാത്രകൾ ഫലവത്താവാം.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെട്ടുതുടങ്ങും.
–

–
ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറുകാർക്ക് സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാനുള്ള സാധ്യതയുണ്ട്. എന്തുകൊണ്ടും ഇന്ന് ഈ കൂറുകാർക്ക് നല്ല ദിവസമാണ്.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തികസ്‌ഥിതി മെച്ചമായിരിക്കുകയില്ല. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
തടസ്സപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ക്ക് നിവൃത്തിയുണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സൂര്യാസ്തമന ശേഷം കാര്യങ്ങൾ മെച്ചപ്പെടും.

Loading...

Comments are closed.

More News