Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:45 am

Menu

Published on May 2, 2017 at 12:11 pm

മലയാളമാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ പിറന്നാളായി സ്വീകരിക്കേണ്ടത്?

birthday-celebration-malayalam-english-dates

ഏതു വ്യക്തിയുടെ ജീവിതത്തിലും ഓരോ കൊല്ലവും ഏറെ വിശേഷപ്പെട്ട ദിവസമാണ് പിറന്നാള്‍. നാം പിറന്നാള്‍ ആചരിക്കുന്നത് പല രീതിയിലാണ്. ജനിച്ച ഇംഗ്ലീഷ് മാസവും തീയതിയും അടിസ്ഥാനമാക്കി പിറന്നാള്‍ ആചരിക്കുന്ന രീതിയുണ്ട്. മാത്രമല്ല ജന്മതിഥിയുടെയും ജന്മനക്ഷത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലും പിറന്നാള്‍ ആചരിക്കുന്നു.

പുരാതന ഭാരതത്തില്‍ ജന്മതിഥി അടിസ്ഥാനമാക്കി പിറന്നാള്‍ ആചരിക്കുന്ന രീതിയായിരുന്നു കൂടുതലും. ശ്രീരാമ നവമിയും കൃഷ്ണാഷ്ടമിയുമൊക്കെ ആഘോഷിക്കുന്നത് ഈ രീതിയിലായിരുന്നു.

എന്നാല്‍ ജനിച്ച ദിവസത്തെ നക്ഷത്രത്തിന്റെ അടിസ്ഥാനത്തില്‍ പിറന്നാള്‍ ആചരിക്കുന്ന രീതിയായിരുന്നു കേരളത്തില്‍ പണ്ട്. ഇന്നത്തെ പോലെ ഇംഗ്ലീഷ് രീതിയിലുള്ള ജനുവരി മുതലുള്ള മാസങ്ങള്‍ അന്നത്തെ കാലത്ത് പ്രചാരത്തിലില്ലാതിരുന്നതിനാല്‍ ചിങ്ങം, കന്നി, തുലാം, തുടങ്ങിയ മലയാള മാസങ്ങളാണ് പിറന്നാള്‍ കണക്കുകൂട്ടാനും പരിഗണിച്ചിരുന്നത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും മലയാള മാസത്തിലെ ജന്മനക്ഷത്രം വരുന്ന ദിവസം പിറന്നാള്‍ ആചരിക്കുന്ന രീതി പ്രചാരത്തിലായി.

അശ്വതി. ഭരണി തുടങ്ങി ആകെ 27 നക്ഷത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഓരോ മാസവും ചില നക്ഷത്രങ്ങള്‍ രണ്ടു തവണ വരും. ഇങ്ങനെ വന്നാല്‍ പിറന്നാളായി ആചരിക്കേണ്ടത് അത് ദിവസമാണെന്നറിയാമോ?

ഒരു മലയാളമാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേതാണു പിറന്നാള്‍ ആയി സ്വീകരിക്കേണ്ടത്. എന്നാല്‍, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്ത മാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തില്‍ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം.

പിറന്നാള്‍ ദിവസം സൂര്യോദയം കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂര്‍ 24 മിനിറ്റ് (നക്ഷത്രസമയത്തിന്റെ പത്തിലൊന്നു ഭാഗം) നേരത്തേക്കെങ്കിലും ജന്മനക്ഷത്രം ഉണ്ടായിരിക്കണം. ഏതായാലും, പിറന്നാള്‍ ദിവസം കണ്ടെത്തുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഓരോ മാസത്തെയും ഓരോ നക്ഷത്രക്കാരുടെയും പിറന്നാള്‍ ഏതു ദിവസമാണെന്നു മിക്ക പഞ്ചാംഗങ്ങളിലും പ്രത്യേകം കൊടുത്തിട്ടുണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News