Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിലെ വന്‍കിട ബാങ്കുകളുടെ ബാങ്കിങ്ങ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ ഐ. ഇന്ത്യയിലെ ബാങ്കുകള്‍ ഡിജിറ്റല്‍ പണമിടപാടുകളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുമ്പോഴും പല ബാങ്കുകളുടേയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്.
ഏത് നിമിഷവും ഈ ആപ്പുകള്‍ ഹാക്ക് ചെയ്യപ്പെടാമെന്ന് ഫയര്‍ ഐ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ ഏഴ് ബാങ്കുകളുടെ ഉപഭോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സാമ്പത്തിക തട്ടിപ് നടത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നാണ് ഫയര്‍ ഐ മേധാവി വിശാല്‍ രാമന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഏതെല്ലാം ബാങ്കുകളുടെ ആപ്ലിക്കേഷനുകളാണ് അപകടാവസ്ഥയിലുള്ളതെന്ന് വ്യക്തമാക്കാന്‍ ഫയര്‍ ഐ തയ്യാറായിട്ടില്ല. എന്നാല്‍ ഈ ബാങ്കുകളുടെ അധികാരികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് വിശാല്‍ രാമന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സുരക്ഷിതത്വമില്ല. ഈ പഴുതിലൂടെ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത ഏറെയാണ്. വെബ് ഇന്‍ജെക്ട്സ് ബുഗാട്ട് എന്നീ രണ്ട് മാല്‍വെയറുകളാണ് ഇന്ത്യന്‍ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇതില്‍ വെബ്ഇന്‍ജെക്ട്സ് ഉപഭോക്താക്കളുടെ സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനില്‍ അവരുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളേക്കാള്‍ ബാങ്കുകളും ഡിജിറ്റല്‍ ഇടപാടകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതും മേഖലയിലെ കുതിച്ചു ചാട്ടത്തിന് കാരണമായി.
ഇതിനോടൊപ്പം കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഡിജിറ്റല്‍ പേമെന്റ് സേവനമായ ഭീം ആപ്പും യു.പി.ഐയും പ്രചാരം നേടുകയും ചെയ്തു.
Leave a Reply