Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 8:46 am

Menu

Published on May 12, 2017 at 5:09 pm

കിണര്‍ വെള്ളം ശുദ്ധീകരിക്കാന്‍

chlorinate-water-well

കുടിക്കാന്‍ ഏറ്റവും ശുദ്ധമെന്നു നാം കരുതുന്ന വെള്ളമാണ് കിണറിലേത്. എന്നാല്‍ കിണറിലെ വെള്ളം കൃത്യമായ ഇടവേളകളില്‍ ശുദ്ധീകരിക്കുക തന്നെ വേണം. ബാക്ടീരിയകള്‍, ഇരുമ്പ് എന്നിവയുടെ അംശം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്.

നിരന്തരം ഉപയോഗിക്കുന്ന കിണറാണെങ്കിലും ആറ് മാസം കൂടുമ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. മഴക്കാലം തീരാറാകുമ്പോഴും വേനല്‍ക്കാലത്തിന്റെ ആരംഭത്തിലും കിണര്‍ വൃത്തിയാക്കാം.

കിണര്‍ വൃത്തിയാക്കിയ ശേഷം വെള്ളം ഉപയോഗിക്കന്നതിനു മുമ്പ് കുറച്ച് സാമ്പിളെടുത്ത് ഒരു ലബോറട്ടറിയില്‍ പരിശോധനയ്ക്കു നല്‍കുന്നത് നല്ലതാണ്. വെള്ളം എത്രത്തോളം ശുദ്ധമായെന്ന് ഇതു വഴി അറിയാന്‍ സാധിക്കും.

 

കിണര്‍ വൃത്തിയാക്കിയ ശേഷം ചിരട്ട കത്തിച്ച് വെള്ളത്തിലേക്ക് ഇടുന്നത് പണ്ടുകാലം മുതല്‍ ഉള്ള പതിവാണ്. ഇലകളും മറ്റും വീണ് ചില കിണറുകളിലെ വെള്ളത്തിനു നിറമുണ്ടാകും. ഈ നിറത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് ചിരട്ട കരിക്ക് ഉണ്ട്. ചുണ്ണാമ്പ് കലക്കിയോ കിഴി കെട്ടിയോ ഇടുന്ന രീതിയും ഉണ്ട്. ചില വെള്ളത്തിന് അമ്ലത്വഘടകങ്ങള്‍ കൂടുതലുണ്ടാകും. ഇതു കാരണം വെള്ളത്തിന് പുളി രസവും അനുഭവപ്പെടാം. ഈ അമ്ലത്വ ഘടകത്തെ നിര്‍വീര്യമാക്കാനാണ് ചുണ്ണാമ്പ് ഉപയോഗിക്കുന്നത്.
വീടു പണി ആരംഭിക്കുന്നതിനു മുമ്പുതന്നെ കിണറിനു സ്ഥാനം കണ്ടെത്തണം. കിണര്‍ കുത്തുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ 7.5 മീറ്റര്‍ അകലം വേണം. കിണര്‍ കുത്തിയശേഷം വീട് പണിക്ക് ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ താമസം തുടങ്ങുംമുമ്പ് കിണര്‍ വൃത്തിയാക്കി വെള്ളം ശുദ്ധമാക്കണം.

ആദ്യം കിണറില്‍ ഉള്ള വെള്ളം മുഴുവന്‍ പുറത്തു കളയണം. അതിനായി പമ്പോ തൊട്ടിയോ ഉപയോഗിക്കാം. തുടര്‍ന്ന് കിണറിനകത്തുള്ള ഇലകള്‍, ചെളി തുടങ്ങിയ മാലിന്യങ്ങളെല്ലാം കളഞ്ഞ്, വൃത്തിയാക്കണം. അപ്പോഴേക്കും കിണറില്‍ പുതിയ വെള്ളം ഊറിവന്നിട്ടുണ്ടാകും. ഈ വെള്ളം ശുദ്ധീകരിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാം. 1000 ലിറ്റര്‍ വെള്ളത്തില്‍ 2.5 ഗ്രാം മുതല്‍ 5 ഗ്രാം വരെ ബ്ലീച്ചിങ് പൗഡര്‍ ലയിപ്പിക്കുക. ഇത് അര മണിക്കൂറെങ്കിലും അനക്കാതെ വയ്ക്കണം. അതു കഴിഞ്ഞ് കാണുന്ന തെളിഞ്ഞ വെള്ളം മാത്രമെടുത്ത് കിണറിലേക്ക് ഒഴിക്കാം. തുടര്‍ന്ന് തൊട്ടി കിണറിനകത്ത് ഇട്ട് വെള്ളം ഇളക്കുക. ഈ പ്രക്രിയ എല്ലാം കഴിഞ്ഞ് ചുരുങ്ങിയത് 12 മണിക്കൂര്‍ കഴിഞ്ഞു മാത്രമെ വെള്ളം വീട്ടാവശ്യത്തിനായി എടുക്കാവൂ.

Loading...

Leave a Reply

Your email address will not be published.

More News