Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2024 2:34 am

Menu

Published on May 16, 2017 at 10:33 am

വാനാക്രൈ സൈബര്‍ ആക്രമണം; മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

wannacry-ransomeware-cyber-attack-cyber-dom-alerts

തിരുവനന്തപുരം: ലോകം മുഴുവന്‍ ആശങ്ക പടര്‍ത്തിയ വാനാക്രൈ കംപ്യൂട്ടര്‍ വൈറസിന്റെ ശക്തി താല്‍ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി സൈബര്‍ ഡോം. കേരള പൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമാണ് സൈബര്‍ ഡോം.

അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡാറ്റയില്‍ തിരിമറി നടന്നേക്കാമെന്നും കൂടാതെ മൊബൈല്‍ ഫോണിനെ ബാധിക്കുന്ന റാന്‍സംവെയര്‍ പടരാന്‍ സാധ്യതയുണ്ടെന്നുമാണ് സൈബര്‍ ഡോം നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോള്‍ നടക്കുന്ന വാനാക്രൈ ആക്രമണത്തില്‍ കംപ്യൂട്ടര്‍ പൂര്‍ണമായും നിശ്ചലമാകുകയാണ് ചെയ്യുന്നത്. അതായത് ഒരു ഡാറ്റയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്. നേരത്തെ സൈബര്‍ ഡോം റാന്‍സംവെയര്‍ ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

ബാങ്കിലാണെങ്കില്‍ പ്രതിദിന ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും എല്ലാം ചോരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിന്‍ഡോസിന്റെ വ്യാജപതിപ്പ് ഉപയോഗിക്കുന്നവര്‍ എത്രയുംവേഗം ഒറിജിനല്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. സോഫ്റ്റ്വെയറുകള്‍ യഥാര്‍ഥ സൈറ്റില്‍ നിന്നേ ഡൗണ്‍ലോഡ് ചെയ്യാവൂ. അപ്‌ഡേറ്റ് ചെയ്യുകയും വേണം.

കൂടാതെ പരിചയമില്ലാത്ത വിലാസങ്ങളില്‍ നിന്നുള്ള ഇമെയിലുകള്‍ തുറക്കരുത് അനാവശ്യ ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്നും സൈബര്‍ ഡോമിന്റെ മുന്നറിയിപ്പുണ്ട്. വിന്‍ഡോസ് ഒ.എസ് ഉപയോഗിക്കുന്നവര്‍ വൈറസ് ആക്രമണം തടയാന്‍ മൈക്രോസോഫ്റ്റ് ഇറക്കിയ പാച്ച് ഫയലുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനൊപ്പം ആന്റി റാന്‍സം സോഫ്റ്റ്വെയറും ഇന്‍സ്റ്റോള്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News