Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:38 pm

Menu

Published on May 25, 2017 at 11:36 am

വീടിനുള്ളില്‍ ചിത്രങ്ങള്‍ വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

art-pictures-inside-home-vasthu-tips

വീടിനുള്ളിലെ ചുമരുകള്‍ നല്ല ചിത്രങ്ങളാല്‍ അലങ്കരിക്കുന്നത് പലരുടെയും ഹോബിയാണ്. ഇത്തരക്കാര്‍ വിവിധ ചിത്രങ്ങള്‍ കിട്ടുന്നിടത്തു നിന്നും വാങ്ങിക്കൊണ്ടുവന്ന് ചുമരില്‍ തൂക്കാറാണ് പതിവ്. എന്നാല്‍ ചില മുറികളില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ തൂക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നിമൂല മുറി അതായത് തെക്കുപടിഞ്ഞാറുള്ള മുറി ഊര്‍ജ്ജസ്വലവും, ഗണേശപ്രീതികരവും, കന്നിരാശിയില്‍ വരുന്ന മുറിയുമാകണം. തെക്കുപടിഞ്ഞാറു മൂലയില്‍ കയ്യെത്താത്ത ഉയരത്തില്‍ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടെയോ ഹരിതഭംഗിയുള്ള താഴ്വാരത്തിന്റെയോ ചിത്രം പതിക്കണം. വടക്കുകിഴക്കു മൂലയില്‍ ചിത്രശലഭങ്ങള്‍, ഇണപ്പക്ഷികള്‍ ഇവയുടെ ചിത്രങ്ങള്‍ വെയ്ക്കാം.

തെക്കുകിഴക്കു മൂല പൊതുവെ കിടപ്പിനും ധനം സൂക്ഷിക്കാനും ഗുണകരമല്ല. അവിടം കിടപ്പുമുറിയാക്കുകയാണെങ്കില്‍ പ്രത്യേകിച്ചും മുത്തശ്ശിമാര്‍ക്ക് ഇവിടെ കിടക്കാം. തെക്കുകിഴക്കു ചുവരില്‍ കൈയ്യെത്താദൂരത്തില്‍ അക്കങ്ങളുള്ള ഫോട്ടോയോ ചുവപ്പ്, ഓറഞ്ച് മുതലായ ഒറ്റപ്പൂക്കളോ വെയ്ക്കാവുന്നതാണ്.

വടക്കുപടിഞ്ഞാറെ മുറി, ഇവിടെ ബെഡ്‌റൂം വന്നാല്‍ പൂച്ചക്കുഞ്ഞുങ്ങള്‍, ഇരട്ടകുട്ടികളുടെ ചിത്രങ്ങള്‍, ഒറ്റകുതിരചിത്രം, കാറ്റിലുലയുന്ന പ്രകൃതിദൃശ്യങ്ങള്‍ ഇവയൊക്കെയാകാം. മാസ്റ്റര്‍ ബെഡ്‌റൂമിനുത്തമമാണ് ഈ മുറി.

വടക്കുകിഴക്കു മുറി എല്ലാവര്‍ക്കും ബെഡ്‌റൂമായി എടുക്കാം, പഠനമുറിയായാല്‍ പഠനോപകരണങ്ങളും, വായനമുറിയായും ഇത് നല്ലതാണ്. ഇവിടെ വടക്കുകിഴക്കു ഭാഗത്ത് തിരിഞ്ഞിരുന്ന് പഠനമാകാം. ഇവിടെ തെക്ക്, കിഴക്ക് ചുമരില്‍ പഠനസംബന്ധമായ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒന്നാം സ്ഥാനം. ദൃഷ്ടിദോഷ ഗണപതി മറ്റു ദേവതാ ഭാവങ്ങളും മനസ്സിനനുസരിച്ച് വയ്ക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News