Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:39 am

Menu

Published on May 25, 2017 at 12:41 pm

ബേക്കറിയില്‍ പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ‘ചതി’ ക്യാമറയില്‍

kottayam-backery-health-inspecter-cheating-video

കോട്ടയം: ബേക്കറിയിലെ ഉല്‍പ്പന്നങ്ങള്‍ മോശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ സി.സി.ടി.വി ക്യാമറയില്‍.

കോട്ടയത്തെ ബേക്കറിയിലെ ഉല്‍പ്പന്നങ്ങള്‍ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കാണിച്ച തട്ടിപ്പ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി എന്ന പേരിലാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

‘ഐ ലവ് മൈ കോട്ടയം’ എന്ന ഫേസ്ബുക്ക് പേജിലാണ് നഗരത്തിലെ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ ചതി പുറത്ത് വന്നിരിക്കുന്നത്. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഒരു വനിതാ ഉദ്യോഗസ്ഥയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് വീഡിയോയില്‍ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥന്‍ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നും ഇവ നിലത്തേയ്ക്കു വലിച്ചിടുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് അവിടെയെത്തുന്ന ഉദ്യോഗസ്ഥയോട് ഇക്കാര്യം എഴുതിയെടുക്കാന്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടു തവണയായി ഇയാള്‍ ഇതേ കാര്യം ആവര്‍ത്തിക്കുന്നതും വീഡിയോയിലുണ്ട്.

തുടര്‍ന്ന് നിലത്തേക്ക് വലിച്ചിട്ട ഈ കേക്കുകള്‍ പരിശോധനയ്‌ക്കെന്ന പേരില്‍ ഇയാള്‍ എടുത്തുകൊണ്ടു പോകുന്നതും കാണാം. ബേക്കറി ജീവനക്കാര്‍ ആരും തന്നെ ഈ സമയത്ത് റൂമില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉദ്യോഗസ്ഥന്റെ നടപടി ബേക്കറിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിയുകയായിരുന്നു. ക്യാമറ ഇല്ലാത്തത് ശ്രദ്ധിക്കാതെയാണ് ഉദ്യോഗസ്ഥന്‍ കേക്കുകള്‍ വലിച്ച് താഴെയിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News