Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:43 am

Menu

Published on May 25, 2017 at 4:01 pm

മഹാരാഷ്ട്ര മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

maharashtra-cm-devendra-fadnavis-chopper-crash-landed

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ലാത്തൂരില്‍ ഇടിച്ചിറക്കുകയായിരുന്നു. താനും സംഘത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്ന് ഫഡ്‌നാവിസ് ട്വീറ്ററിലൂടെ അറിയിച്ചു.

ലാത്തൂരില്‍ ഞങ്ങളുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ഞാനും എനിക്കൊപ്പമുള്ളവരും പൂര്‍ണമായും സുരക്ഷിതരാണ്. ഭയപ്പെടാന്‍ ഒന്നുമില്ലെന്നായിരുന്നു ഫഡ്‌നാവിസിന്റെ ട്വിറ്റര്‍ സന്ദേശം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ പെട്ടെന്ന് ഇടിച്ചിറക്കുകയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അപായമൊന്നും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവസമയം നാലു പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ചേതന്‍ പതക് എന്ന സഹയാത്രികന് ചെറിയ പരുക്കുകളുണ്ട്. ഏഴു വര്‍ഷത്തോളം പഴക്കമുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News