Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:45 pm

Menu

Published on June 5, 2017 at 6:02 pm

തിരുവാതിരക്കാര്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നവര്‍

specialties-thiruvathira-star

ഗണം – മനുഷ്യഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ – പൂയം, പൂരം, മകം, ഉത്രം, ഉത്രാടം
പക്ഷി – മയില്‍
വൃക്ഷം – കരിമരം

തിരുവാതിര നക്ഷത്രത്തിന്റെ പേരിലുള്ള ആഭിജാത്യം പോലെ തന്നെയാണ് ഈ നക്ഷത്രത്തില്‍ പിറന്നവരുടെ പ്രവര്‍ത്തനങ്ങളും. ഇവര്‍ ഏത് രംഗത്തിറങ്ങിയാലും വ്യക്തി മുദ്ര പതിപ്പിക്കും.

തിരുവാതിര നക്ഷത്രത്തില്‍ പിറന്നവര്‍ പൊതുവെ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരായിരിക്കും. എങ്കിലും ഇവര്‍ ആരോഗ്യവാന്മാരായിരിക്കും. ഈ നാളുക്കാര്‍ പൊതുവെ ലളിത ജീവിതം നയിക്കുന്നവരായിരിക്കും. ബന്ധുക്കളോട് വളരെയധികം ഇഷ്ടം കാണിക്കുന്നവരാണ്.

വളരെ സരസമായി സംസാരിക്കാന്‍ കഴിയുന്നവരാണിവര്‍. ഈ നാളുക്കാര്‍ക്ക് സഹനശക്തി കുറവായിരിക്കും. ഭാഗ്യം കുറവായ ഇവരുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കും. ഇവരുടെ അശ്രദ്ധയില്‍ നിന്ന് മറ്റുള്ളവര്‍ മുതലെടുക്കും. ഏത് പ്രശ്നത്തിലും വളരെ ശ്രദ്ധിച്ചേ ഇടപ്പെടാറുള്ളൂ. ക്ഷിപ്രകോപികളായ ഇവര്‍ക്ക് മറ്റുവരോട് പിണങ്ങി കഴിയാന്‍ സാധിക്കില്ല. ചതിയും കുതികാല്‍ വെട്ടലും ഈ നാളുക്കാര്‍ ചെയ്യില്ല.

ഏത് കാര്യത്തിലും ഈ നാളുക്കാര്‍ ശോഭിക്കുന്നതായി കാണാം. വലിപ്പ ചെറുപ്പം നോക്കാതെ ഏത് പ്രവൃത്തിയും ഉത്തരവാദിത്വത്തോടെ ഈ നാളുക്കാര്‍ ചെയ്യും. വിജ്ഞാനത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലുള്ള പദവി ഈ നാളുക്കാര്‍ക്ക് ഉണ്ടാവുകയില്ല. സഞ്ചാരപ്രിയരായിരിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും വേദനിക്കുന്നവരാണ്. 32 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നു.

ഈ നാളുക്കാര്‍ക്ക് വിവാഹം വളരെ താമസിച്ചേ നടക്കൂ. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഇവര്‍ നന്നേ കഷ്ടപ്പെടും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് സംസാരിച്ച് വശത്താക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. അന്ധവിശ്വാസങ്ങളില്‍ ഈ നാളുക്കാര്‍ വിശ്വസിക്കില്ല. ഉദരസംബന്ധമായ രോഗങ്ങള്‍ ഇവരെ നിരന്തരം പിന്തുടരുന്നതാണ്.

വ്യാപാര വ്യവസായ രംഗങ്ങളില്‍ വളരെയധികം ശോഭിക്കാന്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് കഴിയും. കഠിന പ്രയത്‌നം ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടര്‍ ധനസമ്പാദനത്തില്‍ അതീവ തല്‍പ്പരരാണ്. ദുര്‍വ്വാശി, ദുരഭിമാനം എന്നിവ മുറുകെ പിടിക്കുന്ന ഈ നക്ഷത്രക്കാര്‍ വിജ്ഞാനസമ്പാദനത്തില്‍ ഏറെ മുന്നിലെത്തുന്നു. അന്യദേശവാസം കൂടുതല്‍ ഗുണകരമായി കാണപ്പെടുന്നു. പൊതുവേ അഹങ്കാരികളും, നന്ദിയില്ലാത്തവരുമായി കാണപ്പെടുന്ന ഇവര്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News