Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല്‍പതോളം അഗ്‌നിശമന സേനാ യൂണിറ്റുകളും 200 അഗ്‌നിശമനസേനാനികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്.
എന്നാല്‍ വളരെ വേഗത്തില്‍ തീപടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നുണ്ട്. അതേസമയം, കനത്ത പുക ശ്വസിച്ച് രണ്ടു പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.

പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്ളാറ്റുകളാണ് ഉള്ളത്.
അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വന്‍തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീഴുന്നുണ്ടെന്നും അകത്തുനിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നും ദൃക്‌സാക്ഷികളില്‍ ചിലര്‍ പറഞ്ഞു. തീപിടിത്തത്തില്‍ തകര്‍ന്ന കെട്ടിടം തകര്‍ന്നു വീഴുന്നതിനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.
Leave a Reply