Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:23 am

Menu

Published on June 20, 2017 at 3:48 pm

വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ പൂജാമുറി ശ്രദ്ധിക്കണം

few-pooja-room-vaastu-tips-for-your-prosperous-life

വീട്ടില്‍ പൂജാമുറി ആവശ്യമാണോ അല്ലയോ എന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ പല അഭിപ്രായങ്ങളുമുണ്ട്. എന്നാല്‍ വീട്ടില്‍ പൂജാമുറി ഉണ്ടെന്നു കരുതി ദേഷമൊന്നുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും പൂജാമുറി കൃത്യമായി സംരക്ഷിക്കാന്‍ അറിയാത്തതാണ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്.

വീട്ടില്‍ പൂജാമുറി വെച്ചാല്‍ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇതാണ് പലപ്പോഴും വീട്ടിലെ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ പൂജാമുറിയെങ്കില്‍ അത് പണവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഒരിക്കലും ത്രികോണാകൃതിയില്‍ പൂജാമുറി പണിയരുത്. ത്രികോണം ഒഴികേയുള്ള മറ്റെല്ലാ ആകൃതിയും ചെയ്യാവുന്നതാണ്.

അതുപോലെ തന്നെ പൂജാമുറിയുടെ സ്ഥാനം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വീടിന്റെ കിഴക്ക്, വടക്ക്, മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ് പൂജാമുറി പ്രധാനമായും വെയ്ക്കേണ്ടത്.

ഐശ്വര്യ വര്‍ദ്ധനവിന് പൂജാമുറി സഹായിക്കും. കിഴക്ക് ഭാഗത്തുള്ള പൂജാമുറി വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യവും പേരും പ്രശസ്തിയും കൊണ്ടു വരുന്നു. വടക്ക് ഭാഗത്താണെങ്കില്‍ അറിവും വിഞ്ജാനവും നല്‍കുന്നു.

പലരുടേയും വീട്ടില്‍ കാണുന്ന പ്രവണതയാണ് ഇത്. ബാത്ത്‌റൂമിനോട് ചേര്‍ന്ന് പൂജാമുറി. എന്നാല്‍ ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. കിടപ്പുമുറിയോട് ചേര്‍ന്നും ഒരിക്കലും പൂജാമുറി പവണിയരുത്.

പൂജാമുറിയില്‍ ചിത്രങ്ങള്‍ വെയ്ക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കിഴക്കോട്ട് പൂജാമുറിയില്‍ ദേവന്‍മാരുടെ ചിത്രങ്ങള്‍ അഭിമുഖമായി വെയ്ക്കാം. ദുര്‍ഗ്ഗ, മഹാലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പടിഞ്ഞാറോട്ടും വെയ്ക്കാം.

പലരും ഗോവണിപ്പടിയ്ക്ക് താഴെ പൂജാമുറി പണിയുന്നത് സ്ഥിരമാണ്. എന്നാല്‍ ഗോവണിപ്പടിയ്ക്ക് താഴെ പൂജാമുറി എടുക്കുന്നത് ദോഷം വിളിച്ച് വരുത്തുന്ന പ്രവൃത്തിയാണെന്നോര്‍ക്കുക.

കൃത്യമായ പൂജയും ശുദ്ധിയും പാലിക്കും എന്ന് ഉറപ്പുള്ളവര്‍ മാത്രമേ പൂജാമുറി വീട്ടില്‍ നിര്‍മ്മിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് വിപരീതഫലമായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News