Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:07 pm

Menu

Published on June 22, 2017 at 10:25 am

വില്ലേജ് ഓഫീസിലെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

farmer-found-dead-in-village-office-protest

കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തോമസ് എന്ന കര്‍ഷകനാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിനു മുന്നില്‍ തൂങ്ങിമരിച്ചത്. ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്താണു തോമസ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചു. വില്ലേജ് ഓഫിസര്‍ക്കു തോമസ് ആത്മഹത്യാക്കുറിപ്പു നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഇതു കണക്കിലെടുത്തില്ലെന്നും ആരോപണുയര്‍ന്നിട്ടുണ്ട്.

സ്ഥലത്തെത്തിയ കലക്ടര്‍ യു.വി. ജോസ് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നു വ്യക്തമാക്കി. ഭൂമിയുടെ നികുതിയും ഇന്നുതന്നെ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും നികുതി അടയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്യാതെ മൃതശരീരം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കലക്ടര്‍ വിശദ റിപ്പോര്‍ട്ടു നല്‍കിയതിനുശേഷം നടപടിയെടുക്കുമെന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.

തോമസിനെ ഇന്നലെ രാത്രി എട്ടുമണിയോടെയാണു വില്ലേജ് ഓഫിസിനു മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലവട്ടം ചെന്നിട്ടും ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ തോമസ്, വില്ലേജ് ഓഫിസിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നു നികുതി സ്വീകരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News