Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:41 pm

Menu

Published on June 23, 2017 at 11:12 am

31 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ കുതിപ്പ്; പി.എസ്.എല്‍.വി സി38 കാര്‍ട്ടോസാറ്റ് വിക്ഷേപണം വിജയം

cartosat-2-india-sixth-eye-in-the-sky-launched

ഹൈദരാബാദ്: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ടും വിദേശ ഉപഗ്രഹങ്ങളുമടക്കം 31 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ, പി.എസ്.എല്‍.വി സി38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം.

രാവിലെ 9.39ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തേതാണ് ഇന്നു വിക്ഷേപിച്ചത്.

അടുത്തിടെ, പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെയായിരുന്നു. ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകള്‍ക്കും കാര്‍ട്ടോസാറ്റ് രണ്ടിന്റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും.

712 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് രണ്ടിനെ കൂടാതെ 29 വിദേശ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹവും പി.എസ്.എല്‍.വി സി 38 ബഹിരാകാശത്ത് എത്തിക്കുന്നതിലുണ്ട്.

യുഎസ്, യുകെ, ഓസ്ട്രിയ, ബെല്‍ജിയം, ചിലെ, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങി 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിക്കുക. 248 കിലോയാണു വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കാര്‍ട്ടോസാറ്റ്2 സീരിസ് ഉപഗ്രഹത്തിനുതന്നെ 712 കിലോ ഭാരമുണ്ട്.

ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റിനൊപ്പം കന്യാകുമാരി ജില്ലയിലെ തക്കല നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി നിര്‍മ്മിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റ് എന്ന നാനോ ഉപഗ്രഹവും പി.എസ്.എല്‍.വി ഭ്രമണപഥത്തിലെത്തിക്കും.

മലയാളികളാണു പി.എസ്.എല്‍.വി ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്നത്. കെ.ജയകുമാറാണു പ്രൊജക്ട് ഡയറക്ടര്‍. അദ്ദേഹത്തിന്റെ 11ാമത്തെ പി.എസ്.എല്‍.വി ദൗത്യമാണിത്. വെഹിക്കിള്‍ ഡയറക്ടറായ ആര്‍.ഹട്ടണും മലയാളിയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പി.എസ്.എല്‍.വി സി38 വിക്ഷേപണവാഹനമുപയോഗിച്ചു 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു ഐ.എസ്.ആര്‍.ഒ ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News