Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: യാത്രാകൂലി അടക്കമുള്ള നിരക്കുകളില്‍ വര്‍ദ്ധന വരുത്താന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധനവിന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് സൂചന.
റെയില്‍വെയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിരക്ക് വര്‍ദ്ധന സംബന്ധിച്ചും ഈ യോഗം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്കു വര്‍ദ്ധനവിന് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
2017 സെപ്തംബര്‍ മുതല്‍ നിരക്കുവര്‍ദ്ധന കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റെയില്‍വേ നിരക്കുകളില്‍ സമയാസമയങ്ങളില്‍ ക്രമാനുഗതമായ വര്‍ദ്ധന വരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. റെയില്‍വേ ഒരു വ്യവസായ സ്ഥാപനമാണ്. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര പ്രദാനംചെയ്യാന്‍ റെയില്‍വേയ്ക്ക് സാധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
വര്‍ഷങ്ങളായി പല ക്ലാസുകളിലെയും നിരക്കുകള്‍ വര്‍ദ്ധന വരുത്താതെ തുടരുകയാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് റെയില്‍വേ നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ ചാര്‍ജ്ജ് പരിഷ്കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.
Leave a Reply