Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:46 am

Menu

Published on June 27, 2017 at 11:11 am

നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നു: ദിലീപ്

actrss-and-pulsar-sunu-were-friends-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നുവെന്ന് നടന്‍ ദിലീപ്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ന്യൂസ് നൈറ്റ് പരിപാടിയിലായിരുന്നു ദിലീപിന്റെ പ്രതികരണം.

നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. നമ്മള്‍ ആരൊക്കെയായിട്ട് കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണം. ഇവര്‍ ഒരുമിച്ച് നടന്ന ആള്‍ക്കാരല്ലേ, അതൊക്കെ പൊലീസ് അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞു.

ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിലീപ് പറഞ്ഞു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്നുചോദിച്ചപ്പോള്‍ സംവിധായകന്‍ ലാലാണ് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.

ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞതല്ലേ. അതാണ് അപകടത്തിന് വഴിവെച്ചത്. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്, ദിലീപ് വിശദമാക്കി.

അപകടം ഉണ്ടായതില്‍ നല്ല വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. രാവിലെ ചാടി എഴുന്നേറ്റ് വിളിച്ചയൊരാളാണ്. എന്നിട്ട് ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് തന്റെമേല്‍ വരാന്‍ സമ്മതിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ താന്‍ പറയും. തന്നെ തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. അത് അന്വേഷണത്തിനും തയ്യാറാണ്. പിന്നെ താന്‍ എന്തിന് ബലിയാടാകണമെന്നും അദ്ദേഹം ചോദിച്ചു.

പള്‍സര്‍ സുനി എഴുതിയ കത്തിനേപ്പറ്റിയും ഫോണ്‍കോളിനേപ്പറ്റിയുമുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പ്രതികരണം.

മലയാള സിനിമയില്‍ താന്‍ നില്‍ക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നമെന്നും ദിലീപ് ചോദിക്കുന്നു. താന്‍ സിനിമയില്‍ നിന്നാല്‍ ആരുടെ ഭാവിക്കാണ് കുഴപ്പം. തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

തന്നെ കരിവാരിത്തേക്കാന്‍ സമ്മതിക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇന്‍ഡസ്ട്രിയിലെ ഒരുപാട് പേര്‍ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. ഒരുപാട് പ്രൊഡ്യൂസര്‍മാരുടെ, അവര്‍ കഷ്ടപ്പെട്ടാണ് ഇതുണ്ടാക്കിയത്. താന്‍ ഇല്ലാതാകുക എന്നതുണ്ടായാല്‍ ഒരുപാട് പേരെയാണ് അത് ദ്രോഹിക്കുന്നത്. ആര്‍ക്കെങ്കിലും തന്നോട് പ്രശ്നമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞോ, അഭിനയം നിര്‍ത്തിയിട്ട് മാറി നില്‍ക്കാം, ഒരാള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍. അതിന് തനിക്ക് ഒരു മടിയുമില്ല.

പള്‍സര്‍ സുനിയെ തന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല. തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് നടക്കുന്നത്, ദിലീപ് പറയുന്നു.

അതിനിടെ സിനിമാ രംഗത്തു നിന്നും നിരവധിയാളുകള്‍ ദിലീപിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാല്‍ സത്യം പുറത്തുവരുമെന്ന സലിംകുമാറിന്റെ അഭിപ്രായം വിവാദമായിരുന്നു. ഇതിനിടെ സലിംകുമാറിനെ എതിര്‍ത്തും ആളുകള്‍ അഭിപ്രായ പ്രകടനം നടത്തി. നടനെ അനുകൂലിച്ച് സംവിധായകന്‍ ലാല്‍ജോസും അജു വര്‍ഗീസും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News