Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 10:20 pm

Menu

Published on July 3, 2017 at 2:19 pm

ദിലീപ്, നാദിര്‍ഷ, കാവ്യയുടെ അമ്മ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും

dileep-kavya-mother-nadhirsh-will-questioned

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളില്‍ വൈരുധ്യം നിലനില്‍ക്കുന്നതിനാല്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. പൊലീസിന് ലഭിച്ച പുതിയ തെളിവുകളുടെ കൂടി പിന്‍ബലത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവനെയും ഇതിനൊപ്പം ചോദ്യം ചെയ്യും. അതേസമയം മാഡം എന്ന് സുനി വെളിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. ഈ ഫോണ്‍ ദിലീപാണ് ഉപയോഗിച്ചതെന്നാണ് അപ്പുണ്ണി പൊലീസിന് നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴി. ആവശ്യമായി വന്നാല്‍ കാവ്യാ മാധവനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

പുതുതായി ചില ശാസ്ത്രീയ തെളിവുകളും രേഖകളും കൂടി ലഭിച്ച സാഹചര്യത്തിലാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞ കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

ഇതിന് പുറമേ കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലും പൊലീസ് റെയ്്ഡ് നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ കണ്ടെത്താനാണ് കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് ഡി.ജി.പി ലോക്നാഥ് ബഹ്റ രാവിലെ നല്‍കിയത്.

പ്രതികള്‍ക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ്. ജയിലില്‍ വച്ച് പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ദിവസം വരെയുള്ള ഫോണ്‍ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ആദ്യഘട്ട ചോദ്യം ചെയ്യല്‍ നടന്ന ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനോടും നാദിര്‍ഷയോടും കാവ്യയുടെ അമ്മയോടും ഇന്ന് ഉച്ച കഴിഞ്ഞ് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കാവ്യയുടെ അമ്മ പ്രതി സുനില്‍കുമാറിന് രണ്ട് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News