Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു.
ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ക്രൂരമായ ലൈംഗികാക്രമണമാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്ക്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.
ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് വിവരം.
പള്‍സര്‍ സുനി എഡിറ്റ് ചെയ്ത് ആറ് ക്ലിപ്പുകളിലായി ഒരു മെമ്മറി കാര്‍ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളായിരുന്നു ഇവ. ദൃശ്യങ്ങളില്‍ വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദമായിരുന്നു അധികവും. ഇതില്‍ നിന്ന് വ്യക്തതയുള്ള ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ പൊലീസ് ഫോറന്‍സിക് ലബോറട്ടറിയില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
ഞായറാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ ഡി.ജി.പി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പൊലീസ്.
അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം.
Leave a Reply