Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് നടി മൈഥിലി. നടി ആക്രമിക്കപ്പെട്ട കേസില്‍ യുവ നടിയെ ചോദ്യം ചെയ്യുമെന്നും നടന്‍ ദിലീപുമായി ഈ നടിക്ക് ബന്ധമുണ്ടെന്നുമുള്ള തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് മൈഥിലി ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനിടയുള്ളവരുടെ കൂട്ടതില്‍ ഒരുയുവ നടിയുമണ്ടാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആ നടി മൈഥിലിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുമായി ഒരു ബന്ധവുമില്ലെന്നും നടി പറഞ്ഞു. ഒരു സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് പോലുള്ള പീഡനം തന്നെയാണ് അപവാദ പ്രചരണവുമെന്നും മൈഥിലി കുറ്റപ്പെടുത്തി. ഒരോ ദിവസവും ഇതിന് ഇരയാവുകയാണ്. എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേസില്‍ പ്രമുഖ നടന്‍ ഉള്‍പ്പെടെ 5 പേരുടെ അറസ്റ്റിലേക്ക് കടക്കാന്‍ പൊലീസ് മേധാവി അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്തുന്നതിന് സമയം എടുക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു വിവരം.
കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ അമ്മക്കൊപ്പം ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയെയും ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരുള്‍പ്പെടെ 5 പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Reply