Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:51 am

Menu

Published on July 6, 2017 at 11:01 am

സുനി വിളിച്ചത് നാദിര്‍ഷയെയും അപ്പുണ്ണിയെയും; ദിലീപിനെ വിളിച്ചതിന് തെളിവില്ല

actress-attacked-case-pulsar-suni-not-called-dileep

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കാലത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപുമായി ഫോണില്‍ സംസാരിച്ചതിനു തെളിവുകളില്ലെന്നു റിപ്പോര്‍ട്ട്.

സുനി ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ഫോണ്‍ കോളുകള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ വ്യക്തമാകുന്നതെന്നാണ് വിവരം. സുനി ഫോണ്‍ വിളിച്ചവരില്‍ ദിലീപിന്റെ ഫോണ്‍ നമ്പറുകള്‍ ഇല്ലെന്നും കണ്ടെത്തി. ഇതില്‍ വ്യക്തത വരുത്താനായി സുനി ഫോണ്‍ വിളിച്ച എല്ലാവരോടും വിവരങ്ങള്‍ ആരായാനാണു പൊലീസിന്റെ നീക്കം.

അതേസമയം ജയിലില്‍ കിടക്കവെ താന്‍ ദിലീപന്റെ ഡ്രൈവര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണ്‍ വിളിച്ചതായി ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി സമ്മതിച്ചു. നാല് തവണ താന്‍ ഇവരെ വിളിച്ചെന്നാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി സമ്മതിച്ചിരിക്കുന്നത്.

അപ്പുണ്ണിയെ ആദ്യം വിളിച്ചതു മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍നിന്നാണെന്നും സുനി പറഞ്ഞു. സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ ഇന്നു ചോദ്യം ചെയ്‌തേക്കും.

എന്നാല്‍ പൊലീസിന്റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോടെല്ലാതെ മറ്റ് ചോദ്യങ്ങള്‍ക്ക് പള്‍സര്‍ സുനി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.

ഫോണ്‍ വിളിച്ചുവെന്നല്ലാതെ എങ്ങനെ ഫോണ്‍ ജയിലിനുള്ളിലെത്തി, ആര് എത്തിച്ച് കൊടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സുനി കൃത്യമായ മറുപടി നല്‍കുന്നില്ല. ഇത്തരം ചോദ്യങ്ങളോടൊക്കെ പരസ്പര വിരുദ്ധമായ മറുപടിയാണ് സുനി നല്‍കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ പള്‍സര്‍ സുനിക്കെതിരെ പ്രത്യേകം കേസെടുക്കുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തത്.

അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചോദിച്ചറിയുന്നതില്‍ പൊലീസിന് പരിമിതിയുമുണ്ട്. അല്ലെങ്കില്‍ സുനിയില്‍ നിന്ന് എന്തെങ്കിലും സ്വമേധയാ ഉള്ള വെളിപ്പെടുത്തലുണ്ടാവണം.

ഇതുവരെ പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരായ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സംവിധായകന്‍ നാദിര്‍ഷാ, സഹായി അപ്പുണ്ണി, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ സുനിലിനെക്കുറിച്ചു വെളിപ്പെടുത്തിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ ചോദ്യാവലിയാണു പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. സുനില്‍ ഇതിനു മുന്‍പു മറ്റു ചില നടികളോടും സമാനമായ അതിക്രമം കാണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യല്‍ നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News