Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:40 am

Menu

Published on July 10, 2017 at 12:02 pm

കാളയുടെ സ്ഥാനത്ത് ദരിദ്ര കര്‍ഷകന്റെ നിലം ഉഴുന്നത് പെണ്‍മക്കള്‍

madhya-pradesh-farmer-sehore-daughter-plough-field

സെഹോര്‍ (മധ്യപ്രദേശ്): കാളയ്ക്കു പകരം സ്വന്തം പെണ്‍മക്കളെ കൊണ്ട് കലപ്പ വലിക്കേണ്ടിവരുന്ന അവസ്ഥ. കര്‍ഷക ആത്മഹത്യകളുടെ കാരണം തേടി മറ്റെങ്ങും പോകേണ്ട, മധ്യപ്രദേശിലെ ബസ്തന്‍പുരിലെ പങ്കരി ഗ്രാമത്തിലെത്തിയാല്‍ മതി.

സ്വന്തം മക്കളായ രാധയും (13) കുന്തിയും (9) നിലമുഴാനായി കാളയെ വാങ്ങാന്‍ പണമില്ലാത്ത സര്‍ദാര്‍ ബറേല (42) എന്ന ദരിദ്രകര്‍ഷന്റെ അവസ്ഥയാണിത്. ബസ്തന്‍പുരിലെ പങ്കരി ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന ബറേല രണ്ടു വര്‍ഷമായി ഇങ്ങനെയാണ് നിലമുഴുന്നത്.

അച്ഛനും മക്കളും ചേര്‍ന്നു നിലമുഴുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന് കര്‍ഷകന്റെ കാര്യം നോക്കാന്‍ സമയമായത്. ഉടന്‍ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബറേലയ്ക്കു ലഭ്യമാക്കുമെന്ന് റവന്യു ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സെഹോര്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ജയിച്ച വിദിശ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ്.

കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനും വേണ്ടി മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ഇതിനിടെ, മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാനാവാതെ തേജ്‌റാം കുര്‍മി (48) എന്ന കര്‍ഷകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. 60 കര്‍ഷകരാണ് ഇതുവരെ കടക്കെണിയില്‍പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ.മിശ്ര ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News