Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:30 am

Menu

Published on July 11, 2017 at 11:21 am

ദിലീപ് തടവില്‍ കഴിയുന്നത് പിടിച്ചുപറിക്കാരുള്‍പെട്ട സെല്ലില്‍

inmates-of-dileep-in-aluva-sub-jail-are-burglars

കൊച്ചി: ആലുവ സബ് ജയിലില്‍ ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാരുള്‍പെട്ട സെല്ലില്‍. ജയിലില്‍ ദിലീപിന് പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ച് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. പിടിച്ചുപറിക്കാരുള്‍പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. 14 ദിവസത്തെ റിമാന്റിലാണ് ദിലീപിനെ ആലുവ സബ്ജയിലിലെത്തിച്ചത്.

മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്.

പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ദിലീപിന് നല്‍കുമെന്നായിരുന്നു ആദ്യം ഉയര്‍ന്നു കേട്ടത്. എന്നാല്‍ ദിലീപിനെ ജയിലില്‍ പ്രവേശിപ്പിച്ച് പുറത്തിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നാണ്. ദിലീപിനെ മറ്റ് അഞ്ച് തടവുകാര്‍ക്കാപ്പമാണ് പാര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് രാവിലെ 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തിച്ച് വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നു.

വലിയ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ജനങ്ങളെ ജയിലിനു മുന്നിലേയ്ക്ക് കടത്തിവിട്ടില്ല. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയില്‍ പരിസരത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നത്.

ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്. പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News