Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:33 pm

Menu

Published on July 11, 2017 at 2:40 pm

2013ല്‍ എറണാകുളത്തെ അബാദ് പ്ലാസയില്‍ തുടങ്ങിയ ഗൂഢാലോചന 2016ല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെ

dileep-conspiracy-on-actress-abduction-case

കൊച്ചി: നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയതു രണ്ടു ഘട്ടമായി. 2013ല്‍ താരസംഘടന അമ്മയുടെ ഷോ റിഹേഴ്‌സലിനിടെയാണ് ഗൂഢാലോചനയുടെ തുടക്കം.

നടിയും ദിലീപും തമ്മില്‍ അന്ന് കൊച്ചിയിലെ ഹോട്ടലില്‍ വാക്കുതര്‍ക്കമുണ്ടായി. ദിലീപ് – കാവ്യ ബന്ധം മുന്‍ ഭാര്യ മഞ്ജു വാരിയരെ അറിയിച്ചതായിരുന്നു ഈ പ്രകോപനത്തിനു കാരണം. അന്നാണു പള്‍സര്‍ സുനി ഇതില്‍ ആദ്യമായി ഇക്കാര്യത്തില്‍ ഇടപെടുന്നത്. പിന്നീടു രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അടുത്തഘട്ടം ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു.

2013ല്‍ നല്‍കിയ ക്വട്ടേഷനാണിതെന്ന മട്ടില്‍ നേരത്തേതന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടി, മഞ്ജു വാര്യരെ അറിയിച്ച വിഷയത്തില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നു.

നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ച് അന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനല്‍കി. ഇവിടെനിന്നാണ് ഗൂഢാലോചന തുടങ്ങുന്നത്.

നടിയെ ഈ വിധത്തില്‍ തകര്‍ക്കാന്‍ പാകത്തിനുള്ള ചില പദ്ധതികള്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്യുകയുണ്ടായി. പിന്നീട് അത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. ശേഷം, സുനി മുകേഷിന്റെ ഡ്രൈവര്‍ ജോലിയില്‍നിന്നു മാറുകയും ചെയ്തു.

എന്നാല്‍ 2016 ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ട് അന്നു പദ്ധതിയിട്ട കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇപ്പോഴാണു പറ്റിയ സമയം എന്നു ദിലീപ് സുനിയെ ഓര്‍മ്മിപ്പിക്കപുകയായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു, നടിക്കു കാര്യമായ സിനിമകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയം തുടങ്ങിയ കാര്യങ്ങളാണു പറ്റിയ സമയമായി ദിലീപ് കണക്കാക്കിയതെന്നാണു സൂചന. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഉടനെ വേണമെന്നു സുനിക്കു നിര്‍ദേശം നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരി 17ന് സുനി നടിയെ ആക്രമിച്ചത്. വിവാഹമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഒരു തരത്തില്‍ അന്വേഷണം തന്റെ മേലേക്കു വരില്ലെന്നായിരിക്കും ദിലീപ് കരുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ദിലീപിനെയോ സുനിയെയോ ചോദ്യം ചെയ്തതില്‍നിന്നു മാത്രമല്ല, ഇരുവരുമായി വളരെയടുത്ത വ്യക്തി ബന്ധമുള്ള പതിനഞ്ചോളം പേരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്താണ് ആവശ്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. അതില്‍ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്. അവരില്‍നിന്നെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്.

പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് നേരിട്ടാണെന്നും നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളില്‍ വേണമെന്ന് ദിലീപ് ശഠിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല വീഡിയോയുടെ ഒറിജിനല്‍ വേണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നെന്നും വ്യക്തി വൈരാഗ്യമാണ് നടിയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

2013 ഏപ്രിലില്‍ അബാദ് പ്ലാസയിലെ 410-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ആദ്യ ഗൂഢാലോചന നടക്കുന്നത്. അമ്മ വിദേശ രാഷ്ട്രങ്ങളില്‍ നടത്തുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെയാണ് അബാദ് പ്ലാസയില്‍ വെച്ച് ഗൂഢാലോചന നടന്നത്. 410-ാം മുറിയില്‍ രാത്രി ഏഴിനും എട്ടിനുമിടയിലായിരുന്നു ഗൂഢാലോചന.

പിന്നീട് ഗൂഡാലോചനയുടെ തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നത് ജോര്‍ജ്ജേട്ടന്‍സ് പൂരം സിനിമയുടെ ചിത്രീകരണ വേളയിലാണ്. 2016 നവംബര്‍ 8ന് തോപ്പുംപടി സ്വിഫ്റ്റ് ജങ്ഷനില്‍ വെച്ചും ഗൂഢാലോചന നടന്നു. ഈ വര്‍ഷം മൂന്ന് തവണ ദിലീപും പള്‍സര്‍ സുനിയും കണ്ടു. ദിലീപിന്റെ ബിഎംഡബ്ല്യു കാറിനുള്ളിലും പള്‍സര്‍ സുനിയുമായി ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News