Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കേരളക്കര ഏറെ ചര്‍ച്ച ചെയ്ത വിവാഹ ജീവിതമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും. ഒരു പക്ഷേ ഇത്രയേറെ ചര്‍ച്ചയായ മറ്റൊരു വിവാഹ ബന്ധം തന്നെ ഉണ്ടാകില്ല. നിയമപരമായി ബന്ധം പിരിയുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ ഇടപെട്ട് പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളും ഇവര്‍ തന്നെയാകും.
എന്നാല്‍ പിന്നീട് ഇരുവരും നിയമപരമായി ബന്ധം വേര്‍പെടുത്തിയതിനു പിന്നാലെ ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. ബന്ധം വേര്‍പെടുത്തിയതിനു ശേഷം മീനാക്ഷി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തിലായിരുന്നു തുടര്‍ന്ന് ചര്‍ച്ച.
എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്നായിരുന്നു ദിലീപും മഞ്ജുവും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത്. മീനാക്ഷിക്ക് ഏറെ ഇഷ്ടം അച്ഛനോടായതുകൊണ്ടുതന്നെ താരത്തിനൊപ്പമാണ് താമസവും. എന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോള്‍ മകളുടെ പേരില്‍ വഴക്കു കൂടാന്‍ ഇരുവര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. മകളെ ദിലീപിന്റെ കൈയ്യില്‍ സുരക്ഷിതമായി ഏല്പിച്ചിട്ടാണ് മഞ്ജു പോന്നത്.
എന്നാല്‍ ഇതിന്റെ പേരില്‍ പലരും മഞ്ജു എന്ന അമ്മയെ പഴിച്ചെങ്കിലും മകള്‍ക്ക് അച്ഛനോടുള്ള ഇഷ്ടം അറിയാവുന്ന മഞ്ജു പ്രതികരിച്ചത് വളരെ ലാഘവത്തോടെയായിരുന്നു. മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
ദിലീപിന്റെ രണ്ടാ വിവാഹത്തിന് സമ്മതം നല്‍കിയും മീനാക്ഷിയായിരുന്നു. ഈയിടെ നടന്ന അമേരിക്കന്‍ പര്യടനത്തിലും ദിലീപിനും കാവ്യയ്ക്കുമൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും അച്ഛനൊപ്പം നിലയുറപ്പിക്കുന്നതായിരുന്നു മീനാക്ഷിയുടെ നിലപാട്.
അതുകൊണ്ട് തന്നെ വിവാഹ മോചനത്തിന് ശേഷവും അച്ഛനൊപ്പം മകള്‍ നില്‍ക്കട്ടേയെന്ന് മഞ്ജു വാര്യര്‍ നിലപാട് എടുത്തു. എന്നാലിപ്പോള്‍ ഇതിനെ മാറ്റി മറിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ദിലീപ് അറസ്റ്റിലായതോടെയാണിത്. മാറിയ ഈ സാഹചര്യത്തില്‍ മകളെ വിട്ടുകിട്ടാന്‍ മഞ്ജു സമ്മര്‍ദ്ദവും നിയമപോരാട്ടവും തുടങ്ങുമെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന സൂചന. മകളുടെ നിലപാട് അറിയാനും പ്രിയതാരം ശ്രമം തുടങ്ങുമെന്നാണ് സൂചന.
കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ യാതൊരു ശ്രമവും ഉണ്ടായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മീനാക്ഷിയെ ഒപ്പം കൂട്ടാന്‍ മഞ്ജു ശ്രമിക്കുമെന്നാണ് ഏവരും കരുതുന്നത്.
നിലവിലെ സാഹചര്യത്തില്‍ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയില്‍ ഇതിനായി അപേക്ഷ നല്കിയാല് മഞ്ജുവിന് മകളെ തിരികേ കിട്ടും. അച്ഛന് പീഡനക്കേസില്‍ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസില്‍ സംശയത്തിന്റെ നിഴലിലും. മാനേജര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ തുടങ്ങി ദിലീപിനൊപ്പമുള്ള എല്ലാവരും കേസില്‍ പ്രതികളാണ്. അനുജന് അനൂപിനേയും പോലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്.
കൂടാതെ പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നില്ക്കാന് അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാന് സമ്മതം മൂളും.
കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങള്‍ മഞ്ജുവിന് അനുകൂലമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായല്‍ വിജയം ഉറപ്പാണ്.
എന്നാല്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞ ശേഷം മഞ്ജു ആരോടും മനസ്സ് തുറന്നതുപോലുമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ദിലീപിന് ഉടന്‍ ജാമ്യം കിട്ടാനും ഇടയില്ല. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഇടപെടല്‍ മകളുടെ കാര്യത്തില്‍ ഉണ്ടാകണമെന്ന ഉപദേശം സുഹൃത്തുക്കള്‍ക്കിടയില്‍ സജീവമാണ്.
മീനാക്ഷിയെ മാനസികമായി പിന്തുണച്ച് മഞ്ജുവിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെടുന്നുണ്ട്. തളരരുതെന്ന ഉപദേശവും നല്കുന്നു. എന്നാല്‍ അച്ഛന്റെ അറസ്റ്റ് ആരേയും പോലെ മീനാക്ഷിയേയും വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിയമപോരാട്ടത്തിലേക്ക് മകളെ ഉടന്‍ വലിച്ചിടാന്‍ മഞ്ജു തയ്യാറാകില്ല. കാത്തിരുന്ന് തീരുമാനം എടുക്കാനാണ് നീക്കം. മീനാക്ഷിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൊണ്ടു വരാന്‍ ഇനി കഴിയുമെന്നാണ് മഞ്ജു വാര്യരുടെ വിലയിരുത്തല്‍.
ഇതിനുള്ള കരുനീക്കങ്ങള്‍ അവര്‍ തുടങ്ങി കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ അച്ഛനൊപ്പം നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. ഇനിയെങ്കിലും മകളെ താന്‍ കൊണ്ടു വന്നില്ലെങ്കില്‍ അതിന്റെ ജീവിതം എന്താകുമെന്ന ആശങ്കയാണ് മഞ്ജുവാര്യര്‍ക്ക്. അതുകൊണ്ട് തന്നെ നിയമ പോരാട്ടത്തിന് പോലും മഞ്ജു തയ്യാറാണ്.
Leave a Reply