Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:36 am

Menu

Published on July 11, 2017 at 5:52 pm

പള്‍സര്‍ സുനി വെളിപ്പെടുത്തിയ മാഡം ആര്? മാഡത്തെ രക്ഷിക്കാന്‍ ദിലീപ് കീഴടങ്ങിയതോ?

actress-attack-case-dileep-madam

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ഇതിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്കും കഥകള്‍ക്കും ആക്കം കൂടുന്നു.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത നടന്‍ ദിലീപും റിമാന്‍ഡ് പ്രതികളായി ജയിലിലെത്തിക്കഴിഞ്ഞു. എന്നാല്‍, അതിവിദഗ്ധമായി മെനഞ്ഞ ഈ തിരക്കഥയില്‍ സജീവമായ റോള്‍ ഉണ്ടായിരുന്ന മറ്റ് പലരും ഇപ്പോഴും തിരശ്ശീലയ്ക്ക് പിറികിലാണെന്നാണ് അഭ്യൂഹം.

പള്‍സര്‍ സുനി നേരത്തെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കേസിലെ വമ്പന്‍ സ്രാവുകളാണ് ഇവരെന്നും പറയപ്പെടുന്നു. ഇതോടൊപ്പം തന്നെ അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രമാണ് ഇതിലൊരാള്‍ എന്ന് ശക്തമായ സൂചനകളുണ്ട്.

എന്നാല്‍, ഈ മാഡം ആരാണെന്ന് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ ഏറെയും പ്രചരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണോദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കാവ്യയുടെ കാക്കാനാട്ടെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. അവിടെ നിന്നാണ് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടിയതും ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും.

എന്നാല്‍ പള്‍സറിന് ക്വട്ടേഷന്റെ പണം കൈമാറിയത് ഇവിടെവച്ചാണോ എന്ന് വ്യക്തമല്ല. ഇതുകൂടി തെളിഞ്ഞാല്‍ കാവ്യയ്ക്കോ അമ്മയ്ക്കോ കുരുക്ക് മുറുകിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഈ ഗൂഢാലോചനയില്‍ സജീവമായ പങ്കുവഹിച്ച മറ്റൊരു നടി കൂടിയുണ്ട് അന്വേഷണത്തിന്റെ പരിധിയിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ തമ്മനത്തെ ഫ്‌ളാറ്റില്‍ കഴിഞ്ഞയാഴ്ച പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഇവിടെ നിന്ന് ഒരു അറസ്റ്റിന് വേണ്ട വിവരങ്ങള്‍ ലഭിച്ചുവോ എന്ന് വ്യക്തമല്ല.

എന്തായാലും ഇപ്പോള്‍ ചിത്രത്തില്‍ സജീവമല്ലാത്ത, ദിലീപിനോട് ഏറെ അടുപ്പമുള്ള ഒരു സര്‍പ്രൈസ് വില്ലന്‍ കഥയിലുണ്ട്. മാഡം എന്ന് പേരിട്ടുവിളിക്കുന്ന ഇവരെ ഏത് നിമിഷവും കണ്ടെത്തിയേക്കുമെന്നാണ് അന്വേഷണസംഘത്തില്‍ നിന്നു ലഭിക്കുന്ന സൂചന.

ഇവരുടെ അറസ്റ്റ് ഒഴിവാക്കാനായി ദിലീപ് സ്വയം അറസറ്റ് വരിച്ചതാവാമെന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്ന കഥ. ദിലീപ് അറസ്റ്റിലായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, അതിന് പകരം മാഡം കസ്റ്റഡിയിലാവുമെന്ന് ഉറപ്പായ അവസ്ഥയിലായിരുന്നു ദിലീപ് അറസ്റ്റ് വരിക്കാന്‍ തയ്യാറായതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News