Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:52 am

Menu

Published on July 13, 2017 at 11:45 am

കേസിലെ പിടിതരാത്ത ആ മാഡം ആര്; വെളിപ്പെടുത്തലുമായി പൊലീസ്

police-about-madam-involvement-in-kochi-actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കേസിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്കും കഥകള്‍ക്കും ആക്കം കൂടിയിരുന്നു. ഇതില്‍ ദിലീപിനൊപ്പം ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട ഒരു പേരാണ് മാഡം.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നടിയെ ആക്രമിച്ച സമയത്ത് ഇത് ഒരു മാഡത്തിന്റെ ക്വട്ടേഷനാണ് എന്നാണ് സുനി നടിയോട് പറഞ്ഞത്. ഒപ്പം സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനും കേസില്‍ ഒരു മാഡത്തിന് ബന്ധമുള്ളതായി പറഞ്ഞിരുന്നു. വക്കാലത്ത് ഏറ്റെടുക്കാന്‍ ഫീസ് സംബന്ധിച്ച ചര്‍ച്ചയില്‍ മാഡത്തിനോട് ചോദിച്ചിട്ട് പറയാം എന്നാണ് സുനി ഫെനിയോട് പറഞ്ഞിരുന്നത്.

എന്നാല്‍ ആരാണ് മാഡം എന്നത് ജനങ്ങളെയും, പൊലീസിനെയും ഒരേപോലെ കുഴക്കിയ ഒന്നാണ്. മാഡത്തെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളാണ് ഇപ്പോള്‍ ചുരുളഴിഞ്ഞിരിക്കുന്നത്. മാഡം എന്നത് വെറും ഭാവനാ സൃഷ്ടി മാത്രമാണെന്നാണ് പൊലീസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തെ വഴി തെറ്റിക്കാനാണ് മാഡം എന്ന കഥാപാത്രത്തെ സുനി രൂപപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

നടിയെ അക്രമിച്ച കേസിന്റെ ആദ്യകാലങ്ങളില്‍ തന്നെ സംഭവവുമായി ഒരു സ്ത്രീക്ക് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചിരുന്നു. ഈ സ്ത്രീയായിരിക്കാം മാഡം എന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസും, ജനങ്ങളും. എന്നാല്‍ ഇക്കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്.

മാഡത്തിന്റെ പേരില്‍, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു കഥകള്‍ ഏറെയും പ്രചരിച്ചിരുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഈ മാഡത്തിന്റെ അറസ്റ്റ് ഒഴിവാക്കാനായി ദിലീപ് സ്വയം അറസറ്റ് വരിച്ചതാവാമെന്നും കഥകള്‍ പ്രചരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News