Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:32 pm

Menu

Published on July 13, 2017 at 12:44 pm

ദിലീപിനെ കെണിയൊരുക്കി കുടുക്കിയത്; സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് സഹോദരന്‍ അനൂപ്

conspiracy-to-trap-dileep-alleges-dileeps-brother-anoop

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ദിലീപിനെ കുടുക്കുവാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഒരുക്കിയതെന്നും അനൂപ് പറഞ്ഞു.

നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരികെ എത്തും അപ്പോള്‍ മാധ്യമങ്ങള്‍ ഒപ്പം നിന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരു തെളിവിന്റെയും അടിസ്ഥാനത്തില്‍ അല്ല ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് എല്ലാവര്‍ക്കും സംഭവിക്കാമെന്നും അനൂപ് പറയുന്നു.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നു വാദം കേട്ടില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം കേള്‍ക്കാത്തത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.

മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് രാംകുമാര്‍ കഴിഞ്ഞ ദിവസം വാദിച്ചത്.

ഇതിനിടെ കേസില്‍ തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചു. ദിലീപിനെ തൃശൂരിലെ ജോയ്‌സ് പാലസ്, ഗരുഡ എന്നീ ഹോട്ടലുകളിലും ടെന്നിസ് അക്കാദമിയിലും കൊണ്ടുപോയി തെളിവെടുത്തു. എല്ലായിടത്തും വന്‍ ജനക്കൂട്ടമാണു ദിലീപിനെ കൂക്കി വിളിച്ചു വരവേറ്റത്.

മഴയുള്ളതിനാല്‍ ജോയ്‌സ് പാലസില്‍വച്ച് ദിലീപിനെ പൊലീസ് വാഹനത്തില്‍നിന്നും പുറത്തിറക്കിയില്ല. ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങില്‍ തന്റെ ആഡംബര കാര്‍ നിര്‍ത്തി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ദിലീപിനെയും കൊണ്ട് 11.20 ന് എത്തിയ പൊലീസ് വാഹനം ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ചു മിനിറ്റു നിര്‍ത്തി തെളിവെടുപ്പു നടത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News