Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:37 am

Menu

Published on July 13, 2017 at 1:14 pm

ദിലീപിന്റെ ആലുവയിലെ വീട് പൂട്ടി; മഞ്ജുവിന്റെ ഇടപെടല്‍, മീനാക്ഷിയെ ഹോസ്റ്റലിലേയ്ക്ക് മാറ്റി

police-to-question-kavya-meenakshi-moved-to-hostel-on-manjus-request

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അക്രമണ സാധ്യത മുന്‍കൂട്ടി ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട് പൂട്ടി.

ദിലീപിന്റെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേയ്ക്ക് മാറ്റിയെന്നാണ് സൂചന. മീനാക്ഷിയെ ഹോസ്റ്റലിലേയ്ക്ക് മാറ്റിയതിനു പിന്നില്‍ മഞ്ജുവാര്യരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും സൂചനകളുണ്ട്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും അമ്മ ശ്യമാളയോടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പൊലീസ് അന്ത്യശാസനം നല്‍കിയിട്ടുള്ള സാഹചര്യത്തിലാണിത്. കാവ്യയ്ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി കാക്കനാട്ടെ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇത് വീണ്ടെടുത്താല്‍ പല ട്വിസ്റ്റുകളും കേസില്‍ സംഭവിക്കുമെന്നാണ് സൂചന.

ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ പൊലീസ് കാവലുണ്ട്. ആക്രമണ സാധ്യത കണക്കിലെടുത്താണ് മകളെ ഹോസ്റ്റലിലേയ്ക്കും ദിലീപിന്റെ അമ്മയും മാറിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News